”  മറ്റാരും കണ്ടില്ലെങ്കിലും ഈ സിനിമ അത്യാവശ്യമായ് എം ടി യെ കാണിക്കണം ” ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് പ്രേക്ഷകൻ
1 min read

” മറ്റാരും കണ്ടില്ലെങ്കിലും ഈ സിനിമ അത്യാവശ്യമായ് എം ടി യെ കാണിക്കണം ” ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് പ്രേക്ഷകൻ

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സിനിഫൈൽ ഗ്രൂപ്പിൽ പി എസ് ഉണ്ണികൃഷ്ണൻ കുറിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

“മറ്റാരും കണ്ടില്ലെങ്കിലും ഈ സിനിമ അത്യാവശ്യമായ് എം ടി യെ കാണിക്കണം. രണ്ടാമൂഴത്തിലെ ഭീമനാകാൻ മറ്റൊരു ചോയ്സ് പോലും ഇനി മലയാളത്തിൽ ഇല്ല. സംവിധാനം ചെയ്യാൻ മറ്റൊരു ഡയരക്ടറും ” എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് കുറിപ്പിന് താഴെ കമൻ്റുകളുമായെത്തുന്നത്. കുറിപ്പിനെ പ്രതികൂലിച്ചും അനുകൂലിച്ചും കമൻ്റ്സ് ഉണ്ട്. “രണ്ടാമൂഴം വായിച്ചതിൽ വെച്ച് അതൊരു കൊമർഷ്യൽ സിനിമ ആക്കി എടുക്കാൻ പറ്റുന്ന ഒന്നാണെന്ന് തോന്നുന്നില്ല. ഭീമന്റെ മനോവ്യാപാരങ്ങൾ ആണ് രണ്ടാമൂഴം. അത് സിനിമ ആക്കിയാലും മലയിക്കോട്ട വാലിബൻ നേരിട്ട പ്രശ്നം അതും നേരിടും. എല്ലാവരും മഹാഭാരതം സീരിയൽ പോലെ, ബാഹുബലി പോലെ ഉള്ള ഒരു സിനിമ പ്രതീക്ഷിച്ചു പോകും.ഒരു പക്ഷെ മലയിക്കോട്ട വാലിബൻ എടുത്ത രീതിയിൽ എടുക്കാൻ ഏറ്റവും അനിയോജ്യമായ ആയ കഥയാണ് രണ്ടാമൂഴം.” എന്നായിരുന്നു ഒരു കമൻ്റ്.

“അതിനു ഇത് കാണേണ്ട കാര്യമില്ല.രണ്ടാമൂഴം സ്ക്രിപ്റ്റ് ആക്കിയതിനു ശേഷം എംടി പറഞ്ഞ കണ്ടീഷൻസ് ആയിരുന്നു പടം രണ്ട് ഭാഗയമായിട്ടെടുക്കണമെന്നും ഭീമൻ മോഹൻലാൽ ആയിരിക്കണമെന്നും. പിന്നെ രണ്ടാമൂഴം മാസ്സ് പടമല്ല ബാഹുബലി പോലെ. ക്ലാസ്സ്‌ ആൻഡ് ഇമോഷണലി കണക്ട് ചെയുന്ന പടമാണ്. ഒരുപാട് ഇമോഷണൽ രംഗങ്ങളുണ്ടതിൽ” എന്നായിരുന്നു മറ്റൊരു കമെൻ്റ്.”രണ്ടാമൂഴം വായിച്ചിട്ടുള്ളവർ മോഹൻലാലിനെ കാസ്റ്റ് ചെയ്യണം എന്ന് പറയില്ല. പ്രഭാസ്, അതുപോലെ ഫിസിക് ഉള്ള 30സ് /40സ് ൽ പ്രായമുള്ള ആക്ടർ വേണം. 5 അടി 6 ഇഞ്ച് പൊക്കം ഉള്ള ഭീമൻ നീതികേടാണ്.” എന്നായിരുന്നു പ്രതികൂലിച്ച് കൊണ്ട് വന്ന കമൻ്റ്