24 Nov, 2024
1 min read

‘സ്വവർ​ഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി

ജിയോ ബേബി – മമ്മൂട്ടി ചിത്രം കാതൽ ദി കോർ രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. ഒരു മെയിൻസ്ട്രീം നടനെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്തതിന് ജിയോ ബേബിയേയും, തന്റെ മുഖം നോക്കാതെ ഇതിലഭിനയിക്കാൻ തയാറായ മമ്മൂട്ടിയെയും വിമർശകരുൾപ്പെടെ പ്രശംസിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രകീർത്തിച്ച് രം​ഗത്തെത്തിയിരുന്നു. 2023 നവംബർ 23ന് റിലീസ് ചെയ്ത ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. എന്നാൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്ന് […]

1 min read

”കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്, എന്റെ കഥാപാത്രം ഭാര്യയുടെ പ്രഫഷനുമായി എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്ന് സിനിമ കണ്ടാൽ മനസിലാവും”; ജ​ഗദീഷ്

ജനപ്രിയ വേഷങ്ങൾ ചെയ്ത് മലയാളികളെ കരയിപ്പിക്കുകയും അതിലേറെ ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള നടനാണ് ജ​ഗദീഷ്. ഒരു കാലത്ത് ജ​ഗദീഷ് ഇല്ലാത്ത തമാശപ്പടങ്ങൾ കുറവായിരുന്നു മലയാള സിനിമാലോകത്ത്. എന്നാലിപ്പോൾ താൻ ഇതുവരെ ചെയ്തിരുന്ന വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം സ്ക്രീനിന് മുന്നിലെത്തുന്നത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തം. പുരുഷപ്രേതം, കാപ്പ, ഫാലിമി, നേര്, ഗരുഡൻ തുടങ്ങീ ചിത്രങ്ങളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു ജ​ഗദീഷ് കാഴ്ചവെച്ചത്. നേരിലെ അനശ്വര രാജന്റെ അച്ഛൻ കഥാപാത്രം ജ​ഗദീഷ് വളരെ മികവോടെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചു. […]

1 min read

മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റാര്?; മലയാള സിനിമയിൽ 80 കോടി ക്ലബിൽ ആരെല്ലാമെന്ന് നോക്കാം..!!

ഒരു സിനിമ എത്ര കാലം തിയേറ്ററുകളിൽ ഓടിയെന്ന് കണക്കാക്കി സിനിമയുടെ ജയപരാജയങ്ങൾ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അക്കാലത്ത് കളക്ഷൻ അപ്രധാനമായിരുന്നു. 365 ദിവസവും 400 ദിവസവുമൊക്കെ ഓടിയിട്ടുള്ള ജനപ്രിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ വൈഡ് റിലീസിംഗിന് മുൻപും തിയറ്ററുകൾ എബിസി ക്ലാസുകളിലായി വിഭജിക്കപ്പെട്ടിരുന്നതിനും മുൻപായിരുന്നു. അതിന് ശേഷം വൈഡ് റിലീസിംഗ് സാധാരണമായതിന് ശേഷം കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെയാണ് ബോക്സ് ഓഫീസ് കണക്കുകൾ നിർമ്മാതാക്കൾ തന്നെ സിനിമകളുടെ പരസ്യത്തിന് ഉപയോഗിച്ച് തുടങ്ങിയത്. […]

1 min read

”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്

ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവം സമാപന വേദിയിൽ അതിഥിയായിരുന്നു നടൻ മമ്മൂട്ടി. നടനും കൊല്ലം ജില്ലയിലെ എംഎൽഎയുമായ മുകേഷ് ആയിരുന്നു അവതാരകൻ. മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മുകേഷ് തന്റെ സഹപ്രവർത്തകനെക്കുറിച്ച് വാചാലനായി. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ എന്ന് പറഞ്ഞാണ് മുകേഷ് തുടങ്ങിയത്. ”42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ […]

1 min read

കാഴ്ച, കേൾവി പരിമിതർക്കും സിനിമ ആസ്വദിക്കണം; തിയേറ്ററുകളിൽ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സർക്കാർ

കേൾവി-കാഴ്ച പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഫെബ്രുവരി എട്ടിനകം അഭിപ്രായങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരവും നൽകിയിട്ടുണ്ട്. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് നിർദേശത്തിലുണ്ട്. സംസ്ഥാന സർക്കാരുകൾ നൽകുന്ന അവാർഡുകൾ, സംസ്ഥാന ചലച്ചിത്രോത്സവങ്ങൾ എന്നിവയിലെ ചിത്രങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്ന് സംസ്ഥാന […]

1 min read

”കാതൽ ഞാൻ കണ്ടു, വളരെ ശക്തവും സൂക്ഷ്മവുമായ ചിത്രം”; പ്രശംസകളുമായി ​ഗൗതം മേനോൻ

റിലീസ് ചെയ്തത് മുതൽ കേരളസമൂഹം വളരെയധികം ചർച്ച ചെയ്ത സിനിമയാണ് ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ കാതൽ ദി കോർ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി പ്രശംസകളാണ് കാതലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. തിയറ്റർ റിലീസിൻറെ സമയത്ത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. കാതൽ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോൻ. “ഹായ് […]

1 min read

ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി

നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ […]

1 min read

”മമ്മൂട്ടിച്ചിത്രം ടർബോയ്ക്ക് പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്”; മിഥുൻ മാന്വൽ തോമസിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അതീവ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്. പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് […]

1 min read

മോഹൻലാൽ ചിത്രത്തിൽ നിർമ്മാതാവ് സേഫ് ആകുമെന്ന് ആപ്തവാക്യം കിറുകൃത്യം; 18ാം ദിവസം 80 കോടി കളക്ഷൻ

മോഹൻലാൽ സിനിമകൾക്കൊരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾക്ക് താരതമ്യേന തെറ്റില്ലാത്ത അഭിപ്രായം വന്നാൽപ്പോലും നിർമ്മാതാവ് സേഫ് ആകുമെന്നാണ് സിനിമാലോകത്ത് പൊതുവേയുള്ള സംസാരം. അത് ശരിയാണെന്ന് തെളിയിക്കുന്ന ഒരുപാട് അനുഭവങ്ങളുമുണ്ട്. എന്നാൽ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം അതിനും ഒരുപാടൊരുപാട് മീതെയാണ്. തിയേറ്ററുകളിൽ പോസിറ്റീവ് അഭിപ്രായം നേടിക്കൊണ്ട് ഈ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്ക്രീൻ കൗണ്ടിൽ യാതൊരു കുറവും കാണിക്കാതെ മൂന്നാം വാരത്തിലും മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 18-ാം ദിവസം […]

1 min read

തിയേറ്ററിൽ കാണാൻ മടിച്ചവർക്ക് ആനിമൽ ഒടിടിയിൽ കാണാം; രൂക്ഷവിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന കളക്ഷൻ

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമൽ എന്ന സിനിമ റിലീസ് ചെയ്തയുടൻ തന്നെ വിമർശനങ്ങളും ആരംഭിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ തന്നെയാണ് കാരണം. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഈ രൺബീർ കപൂർ ചിത്രം. 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഉയർന്നിരുന്നു. ഒ.ടി.ടി സ്ടീമിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. […]