മോഹൻലാൽ ചിത്രത്തിൽ നിർമ്മാതാവ് സേഫ് ആകുമെന്ന് ആപ്തവാക്യം കിറുകൃത്യം; 18ാം ദിവസം 80 കോടി കളക്ഷൻ
1 min read

മോഹൻലാൽ ചിത്രത്തിൽ നിർമ്മാതാവ് സേഫ് ആകുമെന്ന് ആപ്തവാക്യം കിറുകൃത്യം; 18ാം ദിവസം 80 കോടി കളക്ഷൻ

മോഹൻലാൽ സിനിമകൾക്കൊരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾക്ക് താരതമ്യേന തെറ്റില്ലാത്ത അഭിപ്രായം വന്നാൽപ്പോലും നിർമ്മാതാവ് സേഫ് ആകുമെന്നാണ് സിനിമാലോകത്ത് പൊതുവേയുള്ള സംസാരം. അത് ശരിയാണെന്ന് തെളിയിക്കുന്ന ഒരുപാട് അനുഭവങ്ങളുമുണ്ട്. എന്നാൽ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം അതിനും ഒരുപാടൊരുപാട് മീതെയാണ്. തിയേറ്ററുകളിൽ പോസിറ്റീവ് അഭിപ്രായം നേടിക്കൊണ്ട് ഈ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സ്ക്രീൻ കൗണ്ടിൽ യാതൊരു കുറവും കാണിക്കാതെ മൂന്നാം വാരത്തിലും മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 18-ാം ദിവസം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 80 കോടി എന്ന സംഖ്യ മറികടന്നിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

അതോടെ ആവേശത്തിലായ തിയറ്റർ വ്യവസായത്തിന് വലിയ നേട്ടമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രത്തിനാണ്. അതേസമയം കഴിഞ്ഞ വർഷത്തെ റിലീസുകളിൽ ഇതിനകം തന്നെ കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ചിത്രം. കേരള ബോക്സ് ഓഫീസിൽ 2018, ആർഡിഎക്സ് എന്നീ ചിത്രങ്ങളാണ് നേരിന് മുന്നിൽ നിലവിൽ ഉള്ളത്.

എന്നാൽ മുന്നോട്ട് പോകവെ ഇതിന് മാറ്റം വരുമോ എന്ന് കണ്ടറിയണം. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തുന്നത്. അതേസമയം ജയറാമിൻറെ ഓസ്‍ലർ ആണ് മലയാളത്തിൽ നിന്നുള്ള അടുത്ത മേജർ റിലീസ്. ജനുവരി 11 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തുക.