25 Dec, 2024
1 min read

“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷക്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക് നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ടിറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവരാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ എന്നിവരും […]

1 min read

“ഇങ്ങേർക്കല്ലാതെ മറ്റൊരുത്തനും പൂർണ്ണതയിൽ എത്തിക്കാൻ പറ്റാത്ത കഥാപാത്രം”.. റോഷാക് കണ്ട പ്രേക്ഷകന്റെ പ്രതികരണം

മമ്മൂട്ടി നായകനായ ‘റോഷാക്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. റോഷാക് കണ്ടവരെല്ലാം തന്നെ മമ്മൂട്ടിയുടെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്തൊരു മുഖവുമായി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ […]

1 min read

“ഇന്ത്യൻ മുസ്ലിം അല്ലെങ്കിൽ ഭാരതീയനായ, ഭാരതത്തോട് സ്നേഹമുള്ള മുസ്ലിം അങ്ങനൊന്നില്ല. ഈ മണ്ണിൽ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്നേഹമുള്ളവരാണ്”; സുരേഷ് ഗോപി പറയുന്നു

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. രൂപേഷ് റെയിനിന്റെതാണ് തിരക്കഥ. സെപ്റ്റംബർ 30 – നാണ് മേ ഹൂം മൂസ റിലീസ് ചെയ്തത്. ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ സിനിമയിൽ കാണാം. ഹൃദയത്തിൽ രാജ്യസ്നേഹം നിറഞ്ഞു തുളുമ്പുന്ന സൈനികനായ മുഹമ്മദ് മൂസ എന്ന പൊന്നാനികാരന്റെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചത്. 19 വർഷം പാക്കിസ്ഥാനിലെ ജയിലിൽ കിടന്നതിനുശേഷം ഇന്ത്യയിലേക്ക് […]

1 min read

‘മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു ഇന്നലെ നീ തകര്‍ത്തുവെന്ന് ‘ ; മണി രത്‌നത്തെ അനുകരിച്ച സംഭവത്തെക്കുറിച്ച് ജയറാം

പൊന്നിയൻസെൽവൻ എന്ന ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച നേടിയ ഒരു കാര്യം എന്നത് പൊന്നിയിൻസെൽവൻ എന്ന ചിത്രത്തിലെ പ്രമോഷന് എത്തിയ സമയത്ത് ജയറാം സംവിധായകൻ മണിരത്നത്തിനെ അനുകരിച്ചത് ആയിരുന്നു. വളരെ പെർഫെക്ഷനോടെയാണ് ജയറാം ഇത് ചെയ്തത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖരെ എല്ലാം ഈ അനുകരണം കൊണ്ട് കയ്യിലെടുക്കാൻ ജയറാമിന് സാധിച്ചു എന്നതാണ് സത്യം. രജനീകാന്ത് അടക്കമുള്ള എല്ലാവരും ജയറാമിന്റെ പ്രകടനം കണ്ട് പൊട്ടി ചിരിക്കുകയായിരുന്നു ചെയ്തത്. വീഡിയോ […]

1 min read

‘ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല, ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും’; പ്രസ് മീറ്റിൽ വെളിപ്പെടുത്തി ചിരഞ്ജീവി

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫർ’. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ് ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ 153 – മത്തെ ചിത്രമാണിത്. തമിഴ് സംവിധായകൻ മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫർ ഹിറ്റ് ആയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. നയൻതാരയാണ് ഗോഡ് ഫാദറിൽ നായികയായി എത്തുന്നത്. ഒക്ടോബർ 5 – […]

1 min read

‘തൊഴില്‍ നിഷേധം തെറ്റ്’; ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ നടപടിയെ വിമര്‍ശിച്ച് മമ്മൂട്ടി

കഴിഞ്ഞ മാസം 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിക്കുകയും വീഡിയോ വൈറലാവുകയും കേസ് ആവുകയും ചെയ്തിരുന്നു. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ […]

1 min read

” ശ്രീനാരായണ മിഷനിലെ സ്വാമിയുടെ വാക്ക് കേട്ട് ഞാന്‍ ഇപ്പോൾ രാത്രിയിൽ ടി.വി കാണില്ല ” – സുരേഷ് ഗോപി

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ്, സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേം ഹും മൂസ. ഒരു പട്ടാളക്കാരന്റെ കഥ പറയുന്ന ഈ ചിത്രം അല്പം ഹാസ്യാത്മകമായ രീതിയിൽ കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയത്തോടെയാണ് മുന്നോട്ടു കുതിക്കുന്നത്. രാത്രികാലങ്ങളിൽ ഉറങ്ങുന്നതിനു മുൻപായി താൻ വാർത്തകളും ടെലിവിഷൻ ചർച്ചകളും ഒന്നും കാണാറില്ല എന്നാണ് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ സുരേഷ് […]

1 min read

മോഹന്‍ലാല്‍ – ജീത്തുജോസഫ് ചിത്രം റാമിന് സ്റ്റണ്ട് ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ

ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. കോവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത്. ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിംങ് നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ റോ ഏജന്റായാണ് ചിത്രത്തില്‍ എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ […]

1 min read

“കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി മേ ഹൂം മൂസ” ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബുജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, സാവിത്രി ശ്രീധരന്‍, വീണാനായര്‍, ശ്രിന്ദാ, […]

1 min read

സാറ്റർഡേ നൈറ്റിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രം ഉടനെ തീയേറ്ററുകളിലേക്ക്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കർ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഇതൊരു കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ, സൈജു കുറുപ്പ്, മാളവിക, പ്രതാപ് പോത്തൻ, സാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും സാറ്റർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ […]