” ശ്രീനാരായണ മിഷനിലെ സ്വാമിയുടെ വാക്ക് കേട്ട് ഞാന്‍ ഇപ്പോൾ രാത്രിയിൽ ടി.വി കാണില്ല ” – സുരേഷ് ഗോപി
1 min read

” ശ്രീനാരായണ മിഷനിലെ സ്വാമിയുടെ വാക്ക് കേട്ട് ഞാന്‍ ഇപ്പോൾ രാത്രിയിൽ ടി.വി കാണില്ല ” – സുരേഷ് ഗോപി

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ്, സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേം ഹും മൂസ. ഒരു പട്ടാളക്കാരന്റെ കഥ പറയുന്ന ഈ ചിത്രം അല്പം ഹാസ്യാത്മകമായ രീതിയിൽ കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയത്തോടെയാണ് മുന്നോട്ടു കുതിക്കുന്നത്. രാത്രികാലങ്ങളിൽ ഉറങ്ങുന്നതിനു മുൻപായി താൻ വാർത്തകളും ടെലിവിഷൻ ചർച്ചകളും ഒന്നും കാണാറില്ല എന്നാണ് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറയുന്നത്. അതിന്റെ കാരണവും സുരേഷ് ഗോപി പറയുന്നുണ്ട്.

ഒരുപാട് വിഷയങ്ങൾ ഉണ്ടാകും. കോവിഡ് സമയം ആയതിനാൽ ഒരുപാട് ടെൻഷനും ഫോണുകളും ആൾക്കാരുടെ ആവശ്യങ്ങളും ഒക്കെ ഉണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്ത് ആയോണ്ട്. പുതിയ ജനറേഷനിലെ ചില കോമഡി സ്കിറ്റ് നടീനടന്മാരെ ഒക്കെ കോമഡി ഒക്കെ ചെയ്യുന്നത് കണ്ടു സത്യം പറഞ്ഞാൽ എനിക്ക് കൊതി തോന്നുകയാണ് ചെയ്തത്. അത്രയും ടെൻഷൻ മാറ്റിയിട്ടുണ്ട്. രാത്രിയിൽ ഒരു പത്ത് പതിനൊന്ന് മണി ആകുമ്പോൾ കട്ടിലിൽ വന്ന് കമിഴ്ന്നു കിടന്ന് ഈ കോമഡി വീഡിയോകൾ മുഴുവൻ ഫേസ്ബുക്കിൽ എടുത്ത് കാണുകയായിരുന്നു എന്റെ പരിപാടി. രാത്രികാലങ്ങളിൽ ഇത് എന്റെ ഫീഡിൽ വന്നു കിടക്കുകയും ചെയ്യും. ഞാൻ എല്ലാം കാണും, പിന്നെ സന്തോഷമായി കഴിയും. എന്റെ ഉറക്കം എന്ന് പറയുന്നത് ആലുവയിലെ ശ്രീനാരായണ മിഷനിലെ എന്റെ ഗുരുസ്ഥാനീയനായ ഒരു സ്വാമി പറഞ്ഞിട്ടുണ്ട്. ഈ വാർത്തകളും ടെലിവിഷൻ ചർച്ചയിലെ തമ്മിൽ തല്ലും അലോഹ്യങ്ങളും ഒന്നും കണ്ടു കൊണ്ട് ഒരിക്കലും ഉറങ്ങാൻ കിടക്കരുത് എന്ന്. അതിനുശേഷമാണ് ഞാൻ 2004ലെ ബെഡ്റൂമിൽ ഉണ്ടായിരുന്ന ടിവി എടുത്ത് വെളിയിലേക്ക് മാറ്റുന്നത്.ഇപ്പോൾ എന്റെ ബെഡ്റൂമിൽ ടിവി ഇല്ല, ഹോട്ടലുകളിൽ താമസിക്കുമ്പോൾ പോലും വെബ്സൈറ്റിൽ ടിവി ഉണ്ടെങ്കിൽ ഞാൻ അതിന്റെ റിമോട്ട് എടുത്തുകൊണ്ടുപോയി വയ്ക്കും. അത് ഓൺ ചെയ്യുകയുമില്ല കാണുകയുമില്ല. ഈ അലോഹ്യം കണ്ടല്ല ഇപ്പോൾ കിടന്നുറങ്ങുന്നത്. ജഗദീഷിന്റെയും മുകേഷിന്റെയും നല്ല ചിരിപ്പിക്കുന്ന കോമഡി ഉണ്ടെങ്കിൽ അത് കണ്ടിട്ട് കിടന്നുറങ്ങണം എന്നാണ് സ്വാമി എന്നോട് പറഞ്ഞത്. ഇപ്പോൾ സമാധാനം നിറഞ്ഞ രാത്രികൾ ആണെന്നും ഉറക്കവും അത്തരത്തിൽ ആണെന്നും അദ്ദേഹം പറയുന്നു.