സാറ്റർഡേ നൈറ്റിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രം ഉടനെ തീയേറ്ററുകളിലേക്ക്
1 min read

സാറ്റർഡേ നൈറ്റിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രം ഉടനെ തീയേറ്ററുകളിലേക്ക്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കർ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഇതൊരു കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ, സൈജു കുറുപ്പ്, മാളവിക, പ്രതാപ് പോത്തൻ, സാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും സാറ്റർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് അത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ എല്ലാം തന്നെ വളരെ ഭംഗിയായാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ നിവിൻ പോളി നായകൻ ആവുന്ന സാറ്റർഡേ നൈറ്റിന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻ പോളിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സാറ്റർഡേ നൈറ്റിനെ ലഭിച്ചിരിക്കുന്നത്. ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററുകളും ട്രെയിലറും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാധകരെ പ്രതീക്ഷയോടെയാണ് സാറ്റർഡേ നൈറ്റിനായി കാത്തിരിക്കുന്നത്. ദുബായ്, ബംഗളൂരു, മൈസൂര് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സാറ്റർഡേ നൈറ്റ് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ചിരിക്കുന്നത്.

അസ്ലം കെ പുരയിൽ ചായഗ്രഹണവും ജെക്സ് ബിജോയ് ചിത്രത്തിന്റെ സംഗീതവും ഒരുക്കുന്നു. അനീസ് നാടോടിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈനർ – സുജിത്ത് സുധാകരൻ, മേക്കപ്പ് – സജി കൊരട്ടി, ആർട്ട് ഡയറക്ടർ – ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ്, സൗണ്ട് ഡിസൈനർ – രംഗനാഥ് രവി, ഓഡിയോഗ്രാഫി – രാജ കൃഷ്ണൻ എം. ആർ, ആക്ഷൻ – അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ – വിഷ്ണു ദേവ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. സാറ്റർഡേ നൈറ്റ് നല്ല വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷ.