‘മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു ഇന്നലെ നീ തകര്‍ത്തുവെന്ന് ‘ ; മണി രത്‌നത്തെ അനുകരിച്ച സംഭവത്തെക്കുറിച്ച് ജയറാം
1 min read

‘മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു ഇന്നലെ നീ തകര്‍ത്തുവെന്ന് ‘ ; മണി രത്‌നത്തെ അനുകരിച്ച സംഭവത്തെക്കുറിച്ച് ജയറാം

പൊന്നിയൻസെൽവൻ എന്ന ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച നേടിയ ഒരു കാര്യം എന്നത് പൊന്നിയിൻസെൽവൻ എന്ന ചിത്രത്തിലെ പ്രമോഷന് എത്തിയ സമയത്ത് ജയറാം സംവിധായകൻ മണിരത്നത്തിനെ അനുകരിച്ചത് ആയിരുന്നു. വളരെ പെർഫെക്ഷനോടെയാണ് ജയറാം ഇത് ചെയ്തത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖരെ എല്ലാം ഈ അനുകരണം കൊണ്ട് കയ്യിലെടുക്കാൻ ജയറാമിന് സാധിച്ചു എന്നതാണ് സത്യം. രജനീകാന്ത് അടക്കമുള്ള എല്ലാവരും ജയറാമിന്റെ പ്രകടനം കണ്ട് പൊട്ടി ചിരിക്കുകയായിരുന്നു ചെയ്തത്.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഈ വീഡിയോ വൈറൽ ആയതിനു ശേഷം താൻ എവിടെ ചെന്നാലും മണിരത്നത്തിനെ അനുകരിക്കണം എന്നാണ് ആളുകൾ പറയുന്നത് എന്നാണ് ഇപ്പോൾ ജയറാം പറയുന്നത്. വീഡിയോയെ കുറിച്ചു ഇപ്പോൾ ജയറാം പറയുന്നു. ആളുകൾ ഇപ്പോൾ എപ്പോഴും ഈ കാര്യത്തെ കുറിച്ചാണ് തന്നോട് പറയുന്നത്. വീഡിയോ കണ്ടതിനു ശേഷം മമ്മൂട്ടി തന്നെ പ്രശംസിച്ചിരുന്നു. അതിനെക്കുറിച്ചും ജയറാം പറയുന്നു. ആ സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണം എന്ന് മാത്രമായിരുന്നു പറഞ്ഞത്. പരിപാടി തുടങ്ങാൻ അല്പം വൈകുകയും ചെയ്തു. ജയറാം എന്തെങ്കിലും വ്യത്യസ്തമായി ഒന്നും ചെയ്യാമോ എന്ന മണിരത്നം തന്നെയാണ് ചോദിച്ചത്. കഥ പറഞ്ഞാൽ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.

 

വേദിയിൽ വച്ചു നടൻ പ്രഭുവിന്റെ സമ്മതം വാങ്ങി ആണ് അത് ചെയ്തത്. വീഡിയോ ഹിറ്റായതോടെ ഇപ്പോൾ എവിടെ ചെന്നാലും ഇതുമാത്രമാണ് ആളുകൾക്ക് തന്നോട് പറയുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലേക്ക് എത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഓടി വരികയാണ് മമ്മൂക്ക. ഓടിവന്നു കെട്ടിപ്പിടിച്ച് തകർത്തടാ നീ തകർത്തു, ഇന്നലെ നീ തകർത്തു മറിച്ചു എന്ന് പറഞ്ഞു. അല്പം കഴിഞ്ഞു മമ്മൂക്കയുടെ റൂമിലെത്തിയപ്പോൾ പ്രൊജക്ടറിൽ ഇതു തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നത്. മണിരത്നം എന്ത് കറക്റ്റ് ആണെന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക എന്നും ജയറാം പറയുന്നു. മണിരത്നത്തെ മാത്രമായിരുന്നില്ല നടൻ പ്രഭുവിനെയും ജയറാം അംഗീകരിക്കുന്നുണ്ട്. ഈ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗിൽ നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ രസകരമായാണ് ജയറാം ഇത് ചെയ്തിരിക്കുന്നത്.