24 Jan, 2025
1 min read

രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ  പി ടി ഉഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പി ടി ഉഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ […]

1 min read

രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ  പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.  ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച്  എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും […]

1 min read

‘കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ സാര്‍ കഥാപാത്രമായി മാറുന്നു, എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല’ ; നടന്‍ സൂര്യ പറയുന്നു

തമിഴ് സിനിമയിലെ പ്രമുഖ നടനാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് നടിയായ ജ്യാതികയെയാണ് സൂര്യ വിവാഹം ചെയ്തിരിക്കുന്നത്. നേറുക്ക് നേര്‍ എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയില്‍ ഉറപ്പിച്ചത് 2001 ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് നടനാണെങ്കില്‍ കൂടിയും മലയാളത്തിലും നടന്‍ സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. 2005 പുറത്തിങ്ങിയ ഗജിനി, നേറുക്ക് നേര്‍, കാതലേ നിമ്മതി, സന്തിപ്പോമാ, പെരിയണ്ണ, […]

1 min read

അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]

1 min read

‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ

പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ […]

1 min read

‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തില്‍ മാജിക് കാണിക്കുന്നവരാണ്’, മമ്മൂട്ടി സാര്‍ സെറ്റില്‍ അല്പം സീരിയസാണെന്ന് നടി ആന്‍ഡ്രിയ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്ത് വഴി മാറുകയായിരുന്നു. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആന്‍ഡ്രിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ഫയര്‍മാന്‍ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. പൊതുവെ മലയാള സിനിമാ രംഗത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തുറന്നു പറയാറുള്ളത്. ഇപ്പോള്‍ മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ […]

1 min read

’90കളിലെ മോഹന്‍ലാലിനെ പോലെ ഇന്ന് ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ല’ എന്ന് ഒമര്‍ ലുലു

മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. 2016ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്തു. ഇപ്പോള്‍ ഒമര്‍ ലുലു മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ചെയ്തതു പോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാള സിനിമയില്‍ […]

1 min read

ആരാധകരെ കോരിതരിപ്പിക്കാൻ മലയാളത്തിലെ വമ്പന്‍ ഹൈപ്പ് സിനിമകളുമായി സൂപ്പർ – മെഗാതാരങ്ങൾ എത്തുന്നു!

ബോളിവുഡ് സിനിമകളെ വെല്ലുന്ന സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യ ഒട്ടാകെ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയുടെ പ്രതീക്ഷ മുഴുവന്‍ ഇറങ്ങാനിരിക്കുന്ന ഈ വമ്പന്‍ ചിത്രങ്ങളിലാണ്. വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയാണ് ഇവയില്‍ ആദ്യം പുറത്തിറങ്ങുക. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കടുവ ജൂലൈ 7 ന് പുറത്തിറങ്ങും. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും അണിറപ്രവര്‍ത്തകരും നടത്തിവരുന്നത്. ദുബായില്‍ ആകാശത്ത് സിനിമയുടെ ഡ്രോണ്‍ പ്രദര്‍ശനം […]

1 min read

ഇതിഹാസങ്ങൾ ഒന്നിക്കുന്നു… സകലമാന ബോക്സ്ഓഫീസ് റെക്കോർഡുകളും ഇനി ഇവരുടെ കാൽച്ചുവട്ടിലാകും

ഇന്ത്യൻ സിനിമാലോകത്തിന് സ്വപ്നതുല്യമായ ഒരു മഹാസംഭവമാണ് നടക്കാൻ പോകുന്നത്. താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. മെഗാസ്റ്റാർ മമ്മൂട്ടിയും ഉലകനായകൻ കമലഹാസനും ആണ് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. ആരാധകർക്ക് മാത്രമല്ല സിനിമാലോകത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് ഈ വിവരം നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫീസ്  ഇളക്കിമറിച്ച കമലഹാസൻ  ഇപ്പോൾ ന്യൂജനറേഷനും പ്രിയപ്പെട്ടവനായി കഴിഞ്ഞു. അത്രയേറെ പോസിറ്റീവ് റിപ്പോർട്ടുകളാണ് വിക്രം […]

1 min read

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച്‌ സാക്ഷാൽ മോഹൻലാൽ

ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക്  പ്രിയപ്പെട്ടവനായി മാറിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകരെയാണ് അത് വിഷമത്തിൽ ആക്കിയത്. റോബിൻ ആർമി അന്ന് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ റോബിൻ ആർമികൾക്ക്  ഏറ്റവും സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്. […]