‘ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലും, സിനിമ ദൃശ്യം ‘; തുറന്നുപറഞ്ഞു ധനുഷ്
1 min read

‘ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലും, സിനിമ ദൃശ്യം ‘; തുറന്നുപറഞ്ഞു ധനുഷ്

തമിഴ് സിനിമയിലെ മികച്ച സൂപ്പര്‍സ്റ്റാര്‍ ആണ് ധനുഷ്. അഭിനയത്തിന് പുറമെ ഗാനങ്ങള്‍ എഴുതുകയും, ആലപിക്കുകയും ചെയ്യുന്ന നടനും കൂടിയാണ് അദ്ദേഹം. ത്രീ എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവറി’ എന്ന പാട്ട് പാടി പ്രേക്ഷക പ്രീതിനേടിയ നടനാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വന്‍ ഹിറ്റാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തില്‍ നായകനായി എത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ധനുഷ് അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. പിന്നീട് യാരടി നീ മോഹിനി, പഠിക്കാതവന്‍, ഉത്തമപുത്തിരന്‍, ശീടന്‍, ആടുകളം, മാപ്പിളൈ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നല്‍കി ചിത്രമായിരുന്നു പൊല്ലാതവന്‍.

ഇപ്പോള്‍ ധനുഷ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്. അതുപോലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം എന്നും ധനുഷ് പറയുന്നു. അതുപോലെ ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകണമെന്ന് ധനുഷ് കരുതിയിരുന്നു. ദൃശ്യത്തില്‍ ്ഭിനയിച്ചോ അല്ലെങ്കില്‍ അതിന്റെ നിര്‍മ്മാതാവായോ ദൃശ്യത്തിന്റെ ഭാഗമാകണമെന്നാണ് ധനുഷ് കരുതിയിരുന്നത്. എന്നാല്‍ തമിഴ് സൂപ്പര്‍താരം കമലഹാസന്‍ അത് സിനിമയാക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം തമിഴില്‍ പാപനാശം എന്ന പേരിലാണ് പുറത്തിറങ്ങിയത്.

അതേസമയം, ധനുഷ് നായകനായി എത്തിയ വിഐപി 2 എന്ന ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിച്ചത് മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ്. വമ്പന്‍ റിലീസ് ആയി തന്നെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇരുന്നൂറിന് മുകളില്‍ തിയേറ്ററുകളില്‍ കേരളത്തില്‍ വിഐപി 2 റിലീസിനെത്തിയിരുന്നു. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാക്‌സ്ലാബ്.