Mohanlal
‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും […]
‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അഖില്‍ സത്യനും സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ചിത്രത്തിന്റെ […]
‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍
നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. യുവാക്കളും പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഇന്നത്തെക്കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്നും ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും ലാലേട്ടും മമ്മൂക്കയും എന്നോ […]
100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍
നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ […]
‘ തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി
മലയാളത്തിലും, തെലുങ്കിലും, തമിഴിലും, കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം നായികയായി അഭിനയിച്ചു. നൃത്ത രംഗത്ത് […]
ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ
വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും […]
‘മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍’; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഇത് കേള്‍ക്കുമ്പോള്‍ ഏതോ ആരാധകന്‍ സൃഷ്ടിച്ച അതിശയോക്തി ആയി തോന്നാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരരാജാവിനുള്ള ജനപ്രീതി മറ്റൊരു നടനും അവകാശപെടാനില്ലെന്നതാണ് സത്യം. തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം നോക്കി വിജയത്തിന്റെ തോത് വിലയിരുത്തിയ ഒരു കാലത്തു നിന്നും മലയാളസിനിമ കോടി […]
മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സിദ്ധിഖ്
മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, സിദ്ധിഖ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘അഭിനയം ഏറ്റവും എളുപ്പമുള്ള പണിയാണെന്ന് തോന്നുന്നത് മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോഴാണ്’ എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. അതുപോലെ, മോഹന്‍ലാലിനെ പോലുള്ള പ്രഗല്‍ഭരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് തന്നെ പോലുള്ള നടന്മാര്‍ക്കെല്ലാം എന്തെങ്കിലും […]
‘അദ്ദേഹത്തിന് വേണമെങ്കില്‍ ലാല്‍ എന്ന് വിളിക്കാമായിരുന്നു, പക്ഷെ ലാലേട്ടനെ വിളിച്ചത് ‘സര്‍’ എന്ന്’ ; ഇന്ദ്രന്‍സിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടുകയും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്ദ്രന്‍സ്. ഹാസ്യ വേഷത്തിലൂടെയാണ് നടന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം അദ്ദേഹം ഒതുങ്ങി പോയി. എന്നാലിപ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങിയ ഇന്ദ്രന്‍സിന്റെ സമീപകാല ചിത്രങ്ങള്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് നേടുന്നത്. അടുത്തിടെ ഇറങ്ങിയ ഹോം, ഉടല്‍ എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ ഭാവപ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയായിരുന്നു. തയ്യല്‍ക്കാരനില്‍ നിന്നും സിനിമയിലെ വസ്ത്രാലങ്കാരം ചെയ്ത്, പിന്നീട് നടനായി മാറിയ […]
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]