‘ തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി
1 min read

‘ തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലും, തെലുങ്കിലും, തമിഴിലും, കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം നായികയായി അഭിനയിച്ചു. നൃത്ത രംഗത്ത് നിന്നാണ് ലക്ഷ്മി സിനിമ മേഖലയിലേക്ക് എത്തുന്നത്. ഭരതനാട്യം കലാകാരിയായാണ് ലക്ഷ്മി പേരെടുത്തത്.

ഇപ്പോള്‍ താരത്തിന്റെ പഴയകാല അഭിമുഖമാണ് ശ്രദ്ധനേടുന്നത്. എന്തുക്കൊണ്ടാണ് ഇത്രയും നാളായി വിവാഹം കഴിക്കാതിരുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ലക്ഷ്മി ഗോപാല സ്വാമി. ഇത്രയും നാളായി വിവാഹം കഴിക്കാതെ ജീവിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ താനതിനു വലിയ പ്രാധാന്യം കൊടുത്ത് കാണില്ലെന്നും ലക്ഷ്മി പറയുന്നു. കൂടാതെ, തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. പക്ഷെ എന്ത് ചെയ്യാം.. അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു നടിയുടെ മറുപടി.

എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെങ്കിലും തനിക്കറിയാത്ത തന്റെ ആഗ്രഹങ്ങള്‍ കാരണമാകാം വിവാഹം നടക്കാതെ പോയതെന്നും താരം വെളിപ്പെടുത്തി. രൂപഭാവങ്ങളിലും കാഴ്ച്ചപാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ തയാറാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. അതേസമയം, പത്തിലേറെ സിനിമകളിലാണ് ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചത്.