‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്
1 min read

‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അഖില്‍ സത്യനും സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ സത്യന്‍ അന്തിക്കാടുമായി ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചും നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഇത് പൂര്‍ണ്ണമായും അഖിലിന്റെ തന്നെ ചിത്രമാണെന്നും പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍ എന്നും കണ്ണിലൂടെ പ്രകടിപ്പിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും വളരെ സൂക്ഷ്മമായാണ് ഫഹദ് ചെയ്യുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

പാച്ചുവും അത്ഭുതവിളക്കും പൂര്‍ണ്ണമായും അഖിലിന്റെ തന്നെ ചിത്രമാണ്. അവരുടെ സിനിമാക്കാഴ്ച പാടുകളും രീതികളും ഏറെ വ്യത്യസ്തമാണെന്നും കാലഘട്ടത്തിന്റെതായ മാറ്റം അത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. പണ്ട് മോഹന്‍ലാലുമായി സഹകരിച്ച് ഞാന്‍ ചെയ്ത സിനിമകളെ ഇപ്പോള്‍ ഓര്‍മ്മ വരുന്നുണ്ട്. ഫഹദ് ഫാസില്‍ തന്നെയാണ് അതിന്റെ മുഖ്യ കാരണം. എനിക്ക് തോന്നാറുണ്ട് മോഹന്‍ലാല്‍ എന്ന നടനെ ഫാസില്‍ സിനിമയ്ക്കു നല്‍കിയത് കൊണ്ടാകാം ദൈവം അയാള്‍ക്ക് വേണ്ടി ഫഹദിനെ നല്‍കിയതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍. എന്ത് അനായാസകരമായാണ് ഫഹദ് വേഷങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ പ്രണയകഥ സംവിധാനം ചെയ്യുന്നതിന് മുന്നേ തന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാം വരവില്‍ രഞ്ജിത്തുരുക്കിയ മൃത്യുഞ്ജയം എന്ന ചിത്രത്തില്‍ ഫഹദ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. കണ്ണിലൂടെ പ്രകടിപ്പിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും വളരെ സൂക്ഷ്മമായി ചെയ്യുവാന്‍ സാധിക്കുന്നു. വളരെ അനായാസമായി കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്ക് മാറുവാനും ഫഹദിന് സാധിക്കുന്നുണ്ട്. തീര്‍ച്ചയായും ഏതൊരു പ്രേക്ഷകനെയും പോലെ ഞാനും സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.