Mammootty
മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍
സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം […]
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ , മമ്മൂട്ടി വിസമ്മതിച്ച ചിത്രം; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. നടൻ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ആണ് രാജാവിന്റെ മകൻ എന്ന് സിനിമാ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി സിനിമ നിരസിച്ച ശേഷമാണ് മോഹൻലാലിലേക്ക് രാജാവിന്റെ മകൻ എത്തുന്നത്. ഇന്നും സിനിമാ രംഗത്ത് ഇത് ഒരു ചർച്ചാ വിഷയമാണ്. മമ്മൂട്ടിയെ നായനാക്കി എഴുതിയ കഥയായിരുന്നു […]
ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും
തൊടുപുഴയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തം നീട്ടി നടൻ ജയറാം എത്തിയതിന് പിന്നാലെ കുട്ടികർഷകർക്ക് കൈത്താങ്ങായി മമ്മൂട്ടിയും പൃഥ്വിരാജും എത്തി. ജയറാം തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുട്ടികളെ നേരില്‍ക്കണ്ട് നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം തന്‍റെ പുതിയ സിനിമയുടെ അണിയറപ്രവർത്തകരുടെ കൂടി സമ്മതത്തോടെ കുടുംബത്തിന് ആശ്വാസമായി തുക നൽകിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഈ കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കുകയുണ്ടായി. മമ്മൂട്ടി […]
‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’: ആരാധകരോട് മോഹൻലാൽ, ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആരാധകര്‍
ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്‍റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്‍റെ വാക്കുകൾ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്‍റെ 25ാം വാർഷികച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഇത് പറഞ്ഞത്, ഹർഷാരവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ ഏറ്റെടുത്തത്. ‘‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും […]
”സിനിമ തിരഞ്ഞെടുക്കുന്നത് മനപ്പൂർവ്വമല്ല, കഥ ഇഷ്ടപ്പെട്ടാൽ ഡേറ്റ് കൊടുക്കും”; മമ്മൂട്ടി
നാൾക്കു നാൾ അപ്ഡേറ്റഡ് ആകുന്ന നടൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. എക്സ്ട്രാ ഓർഡിനറി എന്ന് വേണം പറയാൻ. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോഴിറങ്ങിയ കാതൽ എന്നീ ചിത്രങ്ങളെല്ലാം കണ്ടാൽ അത് മനസിലാകും. ഇപ്പോഴിതാ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്മൂട്ടി. തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാൻ ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് […]
മമ്മൂട്ടി ചിത്രം ‘കാതല്‍’ അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് കോടികള്‍
മമ്മൂട്ടി കമ്പനി, ഈ പേര് ബിഗ് സ്‌ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിപ്പോള്‍ ഒരു ആശ്വാസം ആണ്. മിനിമം ക്വാളിറ്റി ഉള്ളതാകും കാണാന്‍ പോകുന്ന സിനിമ എന്നതാണ് അത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഖ്യാതി ആണത്. അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതല്‍ ദ കോര്‍. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം […]
“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം
വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതല്‍ കയ്യടി നേടുമ്പോള്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് മുതല്‍ക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്. മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയുമെന്ന ചരിത്ര […]
എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ
മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ. കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ […]
‘കാതല്‍’ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് ‘കാതല്‍’ …! കളക്ഷനുമായി ഏരീസ്പ്ലക്‌സ്
ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതല്‍-ദ കോര്‍. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് കാണുന്നത്. നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ […]
മാസ്സ് ലുക്കില്‍ മറ്റൊരു പകര്‍ന്നാട്ടത്തിനായി മമ്മൂട്ടി …!! ടര്‍ബോയുടെ ഫസ്റ്റ് ലുക്ക്
കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘ടര്‍ബോ’. വൈശാഖിന്റെ സംവിധാനത്തില്‍ ഒരു മാസ്സ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുല്‍ തോമസ് ആണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. കറുപ്പ് ഷര്‍ട്ടും സില്‍വര്‍ കരയോടുകൂടിയ മുണ്ടും ഉടുത്ത് […]