സർവ്വതും അടിച്ചു തൂക്കിയിട്ടേ ടർബോച്ചായൻ കളം വിടു…!! വീഡിയോ വൈറൽ
1 min read

സർവ്വതും അടിച്ചു തൂക്കിയിട്ടേ ടർബോച്ചായൻ കളം വിടു…!! വീഡിയോ വൈറൽ

കാതലിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. വൈശാഖിന്റെ ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ മിക്കപ്പാഴും വൈറലാവാറുമുണ്ട്. മമ്മൂട്ടി നിര്‍മിക്കുന്ന ടര്‍ബോ സിനിമയുടെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവേല്‍ തോമസാണ്. ടര്‍ബോ ഒരു ആക്ഷൻ കോമഡി ചിത്രമായിരിക്കും എന്ന് നേരത്തെ മിഥുൻ മാനുവേല്‍ തോമസ് തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി. മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാം. തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. വിവിധ ട്വിറ്റർ പേജുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പങ്കുവച്ച ഫോട്ടോയും വൈറൽ ആയിരുന്നു. ചൈനക്കാരായ ഫൈറ്റേഴ്സിന് ഒപ്പമുള്ളതാണ് ഫോട്ടോ. ഇവരുടെ ഔദ്യോ​ഗിക വേഷത്തിലാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. വൈശാഖ് തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നതും. ടർബോ എന്ന ഹാഷ്ടാ​ഗ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ടർബോയ്ക്കായി കാത്തിരിക്കുന്നതിന്റെ പ്രേക്ഷകരുടെ ആവേശം പോസ്റ്റിന് താഴെ പ്രകടമാണ്. ‘അനിയൻ കുട്ടൻമാരുടെ പൂണ്ട് വിളയാട്ടം കാണാം, ഇത് പൊളിക്കും, ടർബോ ഇറങ്ങി കഴിഞ്ഞാൽ. നിങ്ങൾ ചരിത്രത്തിൻറെ ഭാഗമാകും. കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ, ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോരാ മോനെ, Turbo jose കിണ്ണം കാച്ചിയ അടിയാണല്ലോ പടത്തിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്‌ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്.  ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ പർസ്യുട്ട് ക്യാമറ ഈ സിനിമയിൽ കൊണ്ടുവരുന്നുണ്ട്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് വേഴ്സസ് ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്നു. കബീർ ദുഹൻ സിങ്, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, അബിൻ ബിനോ എന്നിവരാണ് മറ്റ് താരങ്ങൾ.

https://fb.watch/pt8b3V-Jc1/?mibextid=Nif5oz