മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍
1 min read

മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍

സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍.

ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും അടിവരയിടുന്ന ചിത്രമായിരിക്കും ഓസ്‍ലര്‍ എന്നാണ് ട്രെയ്‍ലര്‍ പറയുന്നത്. മമ്മൂട്ടിയുടെ ദൃശ്യം ഇല്ലെങ്കിലും ട്രെയ്‍ലര്‍ അവസാനിക്കുന്നത് അദ്ദേഹത്തിന്‍റെ ശബ്ദത്തിലുള്ള ഡയലോഗിലൂടെയാണ്. ഒരു ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ് എന്നാണ് ആ ഡയലോഗ്. ട്രെയ്‍ലര്‍ എത്തിയതോടെ ജയറാം- മമ്മൂട്ടി കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ ട്രയ്ലർ വന്നതിന് ശേഷം ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണ രൂപം

 

മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.!

ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പടം..!! 💪

ട്രൈലെർ കണ്ടപ്പോ വീണ്ടും പ്രതീക്ഷ കൂടി.! 🥰

പക്ഷെ അത് തന്നെയാണ് ഏറ്റവും പേടി ഇങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പല പടങ്ങളും നിരാശപ്പെടുത്തുകയും ഒട്ടും പ്രതീക്ഷിക്കാത്ത പടങ്ങൾ കേറി കൊളുത്തുന്ന പതിവാണ് കണ്ട് വരുന്നത്.! 🥲

ജോസഫ് ഒക്കെ കണ്ടപ്പോ കരുതിയതാണ് ഇങ്ങനത്തെ സിനിമകൾ ഒക്കെ ജയറാമേട്ടൻ ചെയ്തു നോക്കി തിരിച്ചുവരവിന് ഒരുങ്ങണം എന്ന്. അല്ലാതെ ഫാമിലി പടങ്ങൾ ഇനിയും ചെയ്തു കൂട്ടിയിട്ട് ഒരു കാര്യമില്ല.!

ഇമോഷണൽ മൂഡിലുള്ള റോൾ ഒക്കെ ചെയ്തു ഫലിപ്പിക്കാൻ ജയറാമേട്ടന് അസാധ്യമായി പറ്റും. അത് മിഥുൻ മാനുവൽ എങ്ങനെ ഉപയോഗിക്കും എന്ന് കാണാൻ വെയ്റ്റിംഗ്.!

എപ്പോഴും പറയുന്ന പോലല്ല ഇത്തവണ ജയറാമേട്ടൻ തിരിച്ചു വരും.! 💯

ഒരു Devil’s Alternative 😈

ഇതെന്തായാലും spoiler ഒന്നും അറിയാതെ FDFS കണ്ടില്ലേൽ വൻ നഷ്ടം.! 🙂