05 Jan, 2025
1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

‘അപേക്ഷയാണ്.. എല്ലാവരും ഈ സിനിമ എന്തായാലും കാണണം..’ ; ‘777 ചാർളി’ ഒരുക്കിയവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ജോൺ എബ്രഹാം!

ഇറങ്ങിയ നാൾതൊട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയാണ് 777 ചാർളി. കളിയും ചിരിയും  നൊമ്പരവും തിരിച്ചറിവുകളുമെല്ലാമായി തുടക്കം മുതൽ അവസാനം വരെ ഒരു ഫീൽ ഗുഡ് അനുഭവം തരുന്ന ചിത്രമാണത്. കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 777 ചാർളി സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ കിരൺരാജാണ്. വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യയിൽ മുഴുവനും ചിത്രം ചർച്ചയാകുന്ന വേളയിൽ ബോളിവുഡ് താരം സാക്ഷാൽ ജോൺ എബ്രഹാമും […]

1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]

1 min read

മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ  മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന്  പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ  തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]

1 min read

എൻ്റെ ആഗ്രഹം നല്ലൊരു നടൻ ആകണം എന്നാണ്, അതുമാത്രമാണ് എൻ്റെ പ്രതിച്ഛായ; തുറന്നു പറഞ്ഞ് മമ്മൂട്ടി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച താരമാണ് മമ്മൂട്ടി. ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും ഒട്ടനവധി നിരവധി ചിത്രങ്ങൾ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ ആരാധകരുടെയും മനസ്സിൽ മമ്മൂട്ടിക്ക് സ്ഥാനമുണ്ട്. പണത്തിനോട് അല്ല പകരം സിനിമകളോടാണ് ആർത്തി എന്നാണ് തൻറെ സിനിമ ജീവിതത്തെക്കുറിച്ച് ഒരിക്കൽ താരം പറഞ്ഞത്. പ്രായം 70 ആയെങ്കിലും […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]

1 min read

‘ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു, മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു, ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം’ : ഉണ്ണി മുകുന്ദൻ

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമകൾ ഇറങ്ങുമ്പോൾ സിനിമയെക്കുറിച്ച് മോശം കമൻറുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും, ഡിഗ്രേഡിങ് നടത്തുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളായിരിക്കും. ഇരു താരങ്ങളുടെയും ചിത്രങ്ങൾ ഏതെങ്കിലും റിലീസ് ചെയ്താൽ കനത്ത ഡീഗ്രേഡ് ആണ് നടത്താറുള്ളത്. ഇപ്പോഴിതാ ഈ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ. മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നത് നിർത്തണമെന്നും, അവരുടെ ആ ഘട്ടം എല്ലാം കഴിഞ്ഞതാണെന്നുമാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. തന്നെപ്പോലെയുള്ള പുതിയ […]

1 min read

ഈ മമ്മൂട്ടി സിനിമ 500 കോടി നേടുന്ന ആദ്യ മലയാളസിനിമ ആകും എന്ന് ആരാധകരുടെ ആത്മവിശ്വാസം!

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടിയ മഹാനടനാണ് മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചത്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെ ആണ് മമ്മൂട്ടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇക്കാലയളവില്‍ അദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. താരജാഡയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് […]

1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]

1 min read

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടങ്ങളെ മറികടന്നുകൊണ്ട് നാഷണൽ അവാർഡ് മേടിച്ച സുരേഷ് ഗോപി ; ആരാധകന്റെ കുറിപ്പ് Viral

ഒരു വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വലിയ ഒരു ഇടവേളക്ക് ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ളതുമാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നൈൻടീസ് കിഡ്സിന്റെ സൂപ്പർസ്റ്റാർ തിരിച്ചുവരുന്നു. സുരേഷ് ഗോപിയിലെ താരത്തെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ  നടനെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ഇതുവരെ അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ […]