Latest News

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടങ്ങളെ മറികടന്നുകൊണ്ട് നാഷണൽ അവാർഡ് മേടിച്ച സുരേഷ് ഗോപി ; ആരാധകന്റെ കുറിപ്പ് Viral

ഒരു വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വലിയ ഒരു ഇടവേളക്ക് ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ളതുമാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നൈൻടീസ് കിഡ്സിന്റെ സൂപ്പർസ്റ്റാർ തിരിച്ചുവരുന്നു. സുരേഷ് ഗോപിയിലെ താരത്തെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ  നടനെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ഇതുവരെ അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രങ്ങളെ  നാം ശ്രദ്ധിച്ചു കാണില്ല. ശ്രദ്ധിച്ചിരുന്നുവ ചിലപ്പോൾ  വാഴ്ത്തപ്പെടാത്ത പോയതുമാണ്.

മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഉള്ള ആൾ അല്ലാതെ ഇരുവർക്കും ഒപ്പം നിർത്തേണ്ട ആൾ തന്നെയാണ്   സുരേഷ് ഗോപി. അത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രത്യേകതകളും അഭിനയമികവ് കാണിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫാൻസ്‌ പേജിൽ വന്ന ഈ കുറിപ്പ് ആരാധകൻ അത്രത്തോളം സൂക്ഷ്മമായാണ് സുരേഷ് ഗോപിയെ നിരീക്ഷിച്ച് എഴുതിയത് എന്ന് വ്യക്തം. ആരാധകന്റെ കുറിപ്പ് ഇങ്ങനെയാണ്.

സൂപ്പർസ്റ്റാർഡത്തിന്റെ കാര്യത്തിൽ മാത്രമല്ല സൂപ്പർ ആക്ടർസിന്റെ കാര്യം എടുത്താലും മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാലോ അവർക്ക് ഒപ്പമോ നിൽക്കുന്ന ഒരു പേരും സുരേഷ് ഗോപി എന്ന് തന്നെയാണ്.
രണ്ട് ചങ്കിലും വെടി കൊണ്ടിട്ടും കടയാടി ബേബിയെ പൊക്കിയെടുത്തു മലത്തിയെറിഞ്ഞ ഇരട്ടചങ്കുള്ള ആനക്കാട്ടിൽ ചാക്കോച്ചി പോലുള്ള കട്ട മാസ്സ് വേഷം ചെയ്ത അതേ ആള് തന്നെയാണ് നമ്മളെ ഒരുപാട് രസിപ്പിച്ച, നമുക്ക് ഒരുപാട് ഇഷ്ട്ടം തോന്നുന്ന ബെത്‌ലഹേം ഡെന്നിസ് പോലൊരു സോഫ്റ്റ് ക്യാരക്ടറായി മാറിയത്.ഭരത് ചന്ദ്രൻ ഐ.പി.എസ് പോലെ മലയാളികളെ ആവേശം കൊള്ളിച്ച പോലീസ് വേഷം ചെയ്ത അതേ ആള് തന്നെയാണ് മിന്നൽ പ്രതാപൻ പോലെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരു പോലീസ് വേഷം ചെയ്തത്. ഗുരുവിലെ ക്രൂരൂരനായ രാജാവും ദൈവികകലയായ തെയ്യംവേഷം കെട്ടുന്ന ഒരാൾ ആയിട്ടും ജീവന് തുല്യം സ്നേഹിച്ച സ്വന്തം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കണ്ണൻ പെരുമലയൻ ഒക്കെ കരിയറിലെ വ്യത്യസ്ത വേഷങ്ങൾ.

ഇന്നലെ സിനിമയുടെ അവസാനം വന്നു സിനിമ മൊത്തം സ്കോർ ചെയ്തു നൊമ്പരപ്പെടുത്തി കളഞ്ഞ ഇമോഷണൽ പെർഫോമൻസ്.ഒരു വാക്ക് പോലും മിണ്ടാതെ തന്റെ കാറിൽ പോവുന്ന നരേന്ദ്രനെ ഇന്നും ഒരു വിങ്ങലോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. എന്റെ സൂര്യപുത്രിക്ക്, പ്രണയവർണ്ണങ്ങളിലൊക്കെ സുരേഷ് ഗോപിയിലെ കാമുകഭാവത്തെയും കണ്ടു.കോടതിയിൽ വാദിച്ചു ജയിപ്പിക്കുന്ന ക്രിമിനൽസ് ആയ തന്റെ കക്ഷികളെ മൃഗയമായി പീഡിപ്പിച്ചു പൈശാചികഭാവത്തിലൂടെ എല്ലാരേയും കൊല്ലുന്ന സൈക്കോ സ്വഭാവമുള്ള അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാരായും വടക്കൻ പാട്ട് കഥയിലെ വീര നായകൻ ആരോമൽ ചേകവരായും എത്തിയത് ഒരാൾ തന്നെ.

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ പൂർണ്ണതയോടെ ചെയ്ത് വെച്ചിട്ടുള്ള സുരേഷ് ഗോപി തന്നെയാണ് മമ്മൂട്ടി, മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും മികച്ച നടൻ ആരെന്ന ചോദ്യത്തിന് ഏറ്റവും യോഗ്യൻ.
യഥാർത്ഥത്തിൽ ഈ കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ മലയാളികളുടെ കണ്ണുനനെഞ്ഞേക്കാം കേൾക്കാം. കാരണം സുരേഷ് ഗോപി എന്ന നടനെ മലയാളി ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹം ചെയ്തു വെച്ച ഉശിരുള്ള പോലീസ് കഥാപാത്രങ്ങളാണ് എല്ലാവരും  എല്ലായ്പ്പോഴും പറയുന്നത്. ഒരു ആക്ഷൻ ഹീറോ എന്ന പരിവേഷമാണ് നാം ഇത്രയും കാലം അദ്ദേഹത്തിന് കൊടുത്തത്. എന്നാൽ മികച്ച നടനെന്ന് പദവി എത്ര ആൾക്കാർ അദ്ദേഹത്തിന് കൽപ്പിച്ച് നൽകിയിട്ടുണ്ടെന്ന് അറിയില്ല. ചുരുക്കം ചില ആളുകൾ മാത്രമേ സുരേഷ് ഗോപിയിലെ നടനെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇത്തരം കുറിപ്പുകൾ നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ആ മികച്ച നടനെക്കുറിച്ച്. അദ്ദേഹത്തിന്റെ ഉള്ളിലെ വലിയ കലാകാരനെ കുറിച്ച്.