മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ
1 min read

മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ  മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന്  പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ  തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട നായകന്മാരെ ഏട്ടൻ ഇക്കാ എന്നൊക്കെ ചേർത്ത് വിളിക്കാറുണ്ട്. അതുപോലെ ടോവിനോയെ ഇച്ചായൻ എന്നും ചിലർ വിളിക്കാറുണ്ട്. എന്നാൽ ആ വിളി തനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല എന്ന് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്.

ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണെന്നും അത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുന്നതെന്നാണ് ടൊവിനോ പറയുന്നത്. ഇച്ചായാ എന്ന് വിളിച്ചതുകൊണ്ട് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ എന്നും ടോവിനോ വ്യക്തമാക്കി. ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും വിളിക്കുന്നതിൽ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇനിയും പറയുന്നതിൽ കാര്യമുണ്ടോ എന്നെനിക്ക് അറിയില്ലയെന്നും ഞാനത് എല്ലാ രീതിയിലും പറഞ്ഞതാണെന്നും ടോവിനോ പറഞ്ഞു. ആളുകൾക്ക് അങ്ങനെ പറയുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ അത് പിന്നേയും പറയുന്നതിൽ കാര്യമില്ലെന്നും എനിക്ക് ഭയങ്കര ‘ഓഡ്’ ആണ് ആ വിളിയെന്നും, കൂട്ടുകാരൊക്കെ ഇച്ചായ എന്ന് കളിയാക്കി വിളിക്കുകയാണെന്നും ടോവിനോ വ്യക്തമാക്കി.

പല ശീലങ്ങളും ഉണ്ടാകുന്നതതാണ് വർഷങ്ങൾക്ക് മുൻപേ തുടക്കത്തിലേ അത് ഒഴിവാക്കിക്കൂടേ എന്ന് ഞാൻ ചോദിച്ചത് എനിക്കത് ഭയങ്കര ഓഡ് ആണ് കേൾക്കുമ്പോൾ എന്ന കാരണം കൊണ്ട് തന്നെയാണ്. കസിൻസും, തന്നെക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണെന്നും  തൃശൂർ ഒന്നും ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണെന്നും ടോവിനോ പറഞ്ഞു. അച്ചായാ എന്ന് വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നപോലെയാണ് ഫീൽ ചെയ്യുകയെന്നും ഭയങ്കര ലൂസ് ആണ് എൻ്റെയല്ല ആ ട്രൗസർ എന്ന് തോന്നുമെന്നും ടോവിനോ പറഞ്ഞു. മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല, അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വേണമെങ്കിൽ ചേട്ടാ എന്ന് വിളിച്ചോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ വിനീത് കുമാർ സംവിധാനം ചെയ്ത  ഡിയർ ഫ്രണ്ട് എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്ന ടോവിനോ ചിത്രം. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തിയ സിനിമയിൽ ബാഗ്ലൂർ പശ്ചാത്തലത്തിൽ ഏതാനും യുവാക്കളുടെ കഥയാണ് പറയുന്നത്. ടോവിനോയെ കൂടാതെ  അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിവരും ഈ ചിത്രത്തിലുണ്ട്.