Artist, Latest News, Trends

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ മോഹൻലാൽ ആരാധകർക്ക് ഇന്നും അത് അഭിമാനനേട്ടം ആണ്.

എന്നാൽ ഇപ്പോൾ മമ്മൂട്ടി ആരാധകർക്ക് വളരെ വലിയ സന്തോഷം ഉണ്ടാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാ മേഖലയേയും ബാധിച്ച പോലെ സിനിമ മേഖലയേയും നന്നായി തന്നെ ബാധിച്ചിരുന്നു. കോവിഡ് കാലത്തിന് ശേഷം ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയെടുക്കാൻ സാധിച്ച താരമായിരിക്കുകയാണ് മമ്മൂട്ടി. അടുത്തിടെ അദ്ദേഹം ചെയ്ത ചിത്രങ്ങൾക്കെല്ലാം മികച്ച  പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇന്നുവരെ കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ ആദ്യ അഞ്ചിൽ തന്നെ മമ്മൂട്ടിയുടെ സിനിമകളും ഉണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന് സന്തോഷിക്കാനുള്ള നിമിഷമാണിത്.

ടോപ് ഫൈവ് ലിസ്റ്റിൽ അന്യഭാഷ ചിത്രങ്ങളോടൊപ്പം മൂന്നാംസ്ഥാനത്താണ് മമ്മൂട്ടിയുടെ  സിനിമ ഉള്ളത്. ഈ ലിസ്റ്റിൽ ഒന്നാമത്തെത് കെജിഎഫ് ചാപ്റ്റർ ടു എന്ന സിനിമയാണ്. ഇത് കന്നഡ ചിത്രം ആണെങ്കിലും മലയാളികൾക്കടക്കം ഏറെ പ്രിയപ്പെട്ട ചിത്രം കൂടിയാണ്. ചിത്രം റീലീസ് ചെയ്ത ആദ്യ ദിനം തന്നെ  വമ്പൻ കളക്ഷൻ തന്നെ  കേരളത്തിൽ നിന്ന് മാത്രം ലഭിച്ചിരുന്നു. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രമാണ്. മികച്ച പ്രതികരണം നേടിയില്ല എങ്കിലും ആദ്യം ദിനം തന്നെ ചിത്രം 6.85 കോടി രൂപ കളക്ഷൻ നേടി.

മൂന്നാം സ്ഥാനത്ത് മമ്മൂട്ടിയുടെ  ഭീഷ്മ പർവ്വമാണ് ഉള്ളത്. ഈ നേട്ടമാണ് ഇപ്പോൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നത്.
ഏറെ നാളുകൾ അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വും ആവേശവും നല്‍കിയ ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം.  കാണികളെ 100 ശതമാനം പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയെത്തിയ സിനിമ അമൽ നീരദ് ആയിരുന്നു സംവിധാനം ചെയ്തത്. മൈക്കിളപ്പനായി മമ്മൂട്ടി തകർത്ത് അഭിനയിച്ച ചിത്രം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടി. ബിഗ് ബി എന്ന സിനിമ  പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നകാര്യംതന്നെയായിരുന്നു ചിത്രത്തിന് ലഭിച്ച വലിയ ഹൈപ്പിന് കാരണവും.

മമ്മൂട്ടിയെ കൂടാതെ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, നെടുമുടി വേണു, കെ പി എ സി ലളിത, സുദേവ് നായർ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രം ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഭീഷ്മപർവ്വം ചർച്ചയാവുകയാണ്.