മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?
1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസാണ് ഈ പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നത്. അതു തന്നെയാണ് ചിത്രത്തെ പാൻ ഇന്ത്യൻ തലത്തിലേക്ക് എത്തിക്കുന്ന മുഖ്യഘടകം. ഈ വിവരം അറിഞ്ഞതോടെ സിനിമാലോകത്ത് മലയാളവും ഒരു വമ്പൻ കുതിപ്പിന് തയ്യാറെടുക്കുകയാണ് എന്ന് വ്യക്തം. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടായത്. ടൈസണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയായി പ്രഖ്യാപിച്ചിരുന്നത് എമ്പുരാൻ ആണ്.  വളരെ പ്രതീക്ഷയോടെയാണ് എമ്പുരാനെയും ആരാധകർ കാത്തിരിക്കുന്നത്.

എമ്പുരാൻ കഴിഞ്ഞാൽ അതേ ഹിറ്റ് കൂട്ടുകെട്ട് ടൈസണിലും തുടരുന്നു എന്നറിയുമ്പോൾ സിനിമാലോകത്തിന്  അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ടൈസൺ എത്തും. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസൺന്റെ തുടർ പ്രൊഡക്ഷനിലേക്ക് കടക്കുക. ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തു എന്നല്ലാതെ ചിത്രത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചിത്രത്തിൽ വമ്പൻ താരനിര ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. മലയാളത്തിൽ നിന്നും പൃഥ്വിരാജിനു പുറമേ മോഹൻലാലും മമ്മൂട്ടിയും അടങ്ങുന്ന താരങ്ങൾ ചിത്രത്തിൽ ഗസ്റ്റ് റോളിലായാലും എത്തുമെന്ന് സൂചനയുണ്ട്. കൂടാതെ അന്യ ഭാഷകളിലെ സൂപ്പർ താരങ്ങളെയും ചിത്രത്തിൽ പ്രതീക്ഷിക്കാം.

വിക്രം എന്ന ഒരു മൾട്ടി സ്റ്റാർ ചിത്രം എടുത്തത് ലോകേഷ് കനകരാജ് എന്ന സംവിധായകൻ തന്റെതായ ഒരു യൂണിവേഴ്സ് നിർമ്മിച്ചപോലെ പൃഥ്വിരാജിൽ നിന്നും ആരാധകർ അത്തരത്തിലുള്ള മാസ് എന്റർട്രെയിനർ ആണ് പ്രതീക്ഷിക്കുന്നത്.  മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രമായിരിക്കും ടൈസൺ. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ലൂസിഫർ. കെജിഎഫ് മലയാളം പതിപ്പ് വിതരണത്തിന് എടുത്ത് ഹോംബാളെ ഫിലിംസുമായി പൃഥ്വിരാജ് ഇതിനോടകം സ്ഥാപിച്ച ബന്ധം മലയാളത്തിന് മികച്ച ഒരു നേട്ടമാണ് നേടിത്തരാൻ പോകുന്നത്.

ആദ്യദിനം 134.5 കോടി രൂപയ നേടിയ കെജിഎഫ് 2 നാല് ദിവസം കൊണ്ടാണ് 500 കോടി രൂപയിലധികം നേടി റെക്കോര്‍ഡ് ഇട്ടത്. കേരളത്തില്‍ എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ ‘കെജിഎഫ് 2’ന്റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ ‘ഒടിയ’ന്റെ റെക്കോര്‍ഡ് ആണ് കെജിഎഫ് 2 ബ്രേക്ക് ചെയ്തത്. ഏതായാലും കെജിഎഫും ബാഹുബലിയെയും പോലെ മറ്റു ഭാഷകളിലെ ചിത്രങ്ങൾ മലയാളത്തിൽ വന്ന ഹിറ്റ് അടിക്കുമ്പോൾ ഒരു മലയാളം ചിത്രം അന്യഭാഷകളിലേക്ക് പോയി ഹിറ്റ് അടിക്കും എന്ന് ടൈസണിലൂടെ പ്രതീക്ഷിക്കാം.