21 Jan, 2025
1 min read

മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മമ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ​ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. […]

1 min read

”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ

മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ […]

1 min read

നിങ്ങൾക്ക് നന്ദി പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ, സംശയം വേണ്ട…

ഫോൺപേയോ ജിപേയോ അങ്ങനെ ഏതെങ്കിലും യുപി‍ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടച്ച ശേഷം കേൾക്കുന്ന മെസേജിലെ ശബ്ദം ചിരപരിചിതമായി തോന്നിയോ? മമ്മൂട്ടിയുടേതു പോലെ തോന്നിയോ? തോന്നൽ അല്ല, അടച്ച തുകയും അതിനു നന്ദിയും പറഞ്ഞത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുമായി സഹകരിച്ച് സ്മാർട്ട്സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ഫോൺപേയാണ്. ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ലഭ്യമാക്കിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദിയിൽ അമിതാഭ് ബച്ചൻറെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മമ്മൂട്ടിയെ കൂടാതെ ബച്ചൻറെ ശബ്ദവും […]

1 min read

”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ

ശ്രീനിവാസനും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കഥ പറയുമ്പോൾ. മമ്മൂട്ടി ​ഗസ്റ്റ് റോളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ചയാവുകയാണ്. മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് ശ്രീനിവാസൻ തുറന്നു പറഞ്ഞതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹൻലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസൻ സിനിമാതെക്ക് എന്ന […]

1 min read

മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്

ഈ നൂറ്റാണ്ടിൽ ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ഭ്രമയു​ഗം ടീം അതുൾപ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. രാഹുൽ സദാശിവൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കോടികൾ വാരി പ്രേക്ഷകമനസിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്. സിനിമ ഇറങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയാണ് വരുന്നത്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് ആരംഭിക്കുക. ‘Bramayugam March-ing into 3rd Week’, എന്നാണ് […]

1 min read

ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി; മഹേഷ് നാരായണൻ സിനിമ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും

സംവിധായകൻ ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി. പുരുഷ പ്രേതത്തിന് ശേഷം ക്രിഷാന്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി സ്റ്റാർ ആയെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. ടൈം ട്രാവൽ ചിത്രമാണ് മമ്മൂട്ടിക്കുവേണ്ടി ക്രിഷാന്ത് ഒരുക്കുന്നത്. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടായിരിക്കും. മമ്മൂട്ടിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രമായിരിക്കും ഇതെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. വൃത്താകൃതിയിലുള്ള ചതുരം, ആവാസ വ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ […]

1 min read

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും […]

1 min read

”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…

സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദൂരമുണ്ട്. അതു മാത്രമാല്ല, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകന് മുന്നിലേക്കിട്ട് തരുന്നു. നൽപകൻ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദി കോർ, ഭ്രമയു​ഗം എന്നിവയെല്ലാം താരത്തിന്റെ ക്ലാസ് സിനിമകളാണ്. “സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി […]

1 min read

50 കോടിക്ക് ഇനി ഏതാനും സംഖ്യകൾ മാത്രം; കൊടുമൺ പോറ്റി ഇതുവരെ നേടിയത്….

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയു​ഗം സിനിമ തരം​ഗമാവുകയാണ്. പ്രേക്ഷകരുടെ ഇടയിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് മാത്രം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം കൊയ്യുമെന്നുറപ്പായി. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആ​ഗോളതലത്തിലുള്ള ഭ്രമയു​ഗം കളക്ഷനാണിത്. അടുത്ത രണ്ട് […]

1 min read

അടുത്ത ഹിറ്റടിക്കാനൊരുങ്ങി മമ്മൂട്ടി; ടർബോ സെക്കൻഡ് ലുക്ക് നാളെ എത്തും; ബജറ്റ് 70 കോടി…

മമ്മൂട്ടി- രാഹുൽ സദാശിവൻ കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. നാളെ രാത്രി 9 മണിക്കാകും പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ആദ്യത്തെ ആക്ഷൻ പടവുമാണ് ഇത്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി […]