Lijo jose pellisserry
ഒരു മാജിക്കൽ മോഹൻലാൽ മൂവി; ദിവസങ്ങൾ കഴിയും തോറും പ്രേക്ഷകമനസിൽ കോട്ടകൾ തീർക്കുന്നു എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് എന്ന ബാനറല്ലാതെ മറ്റൊരു പരസ്യവും വേണ്ടാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപിച്ചത് മുതൽ മലയാളം കണ്ടതിൽ വെച്ച് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ഈ ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. അക്ഷരാർത്ഥത്തിൽ മാജിക് തന്നെയായിരുന്നു കൺമുന്നിൽ. മാസ്സ് ഇല്ല, എന്നാൽ ക്ലാസുമാണ്.., പതിഞ്ഞ താളത്തിൽ ആവേശം ഒട്ടും ചോരാതെ കഥപറഞ്ഞ് പോകുന്ന രീതിയാണ് ലിജോ പിന്തുടർന്നിരിക്കുന്നത്. മാസിനൊപ്പം ഇടയ്ക്ക് ഇന്റലക്ച്വൽ ഹാസ്യവും കൂട്ടിച്ചേർത്ത് എൽജെപി തന്റെ കഥാപാത്രങ്ങളോരോരുത്തരെയും ഗോദയിലേക്ക് വലിച്ചിറക്കി. […]
‘മസാലദോശയും സാമ്പാറും കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചത് എന്ന് പറയുന്നതുപോലെ ‘ ; ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയാ നിരൂപണങ്ങളെക്കുറിച്ചുള്ള […]
’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’
സോഷ്യൽമീഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. എന്നാല് നെഗറ്റീവ് കമൻ്റ്സ് ധാരാളം വന്നിരുന്നു. ചിത്രത്തെ മനഃപൂർവം ഡിഗ്രഡ് ചെയ്യാനും പലരും ശ്രമിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ […]
“മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു ബിഗ് ഫിലിം”
2024 ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനായി അവതരിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകളാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതും. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം […]
”ചുമ്മാ കൂക്കുന്ന ചില സൈക്കിക്ക് മനുഷ്യരുമുണ്ട്; പ്രൊപ്പഗാണ്ടകൾക്ക് ചെവികൊടുത്തില്ലേൽ വാലിബൻ നിങ്ങളെ നിരാശപ്പെടുത്തില്ല”
അതിശക്തമായ ഡീഗ്രേഡിങ്ങുകളെ അതിജീവിച്ച് മലൈക്കോട്ടൈ വാലിബൻ എന്ന അത്ഭുത സിനിമ തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയെടുക്കുകയാണ്. പ്രദർശനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോഴേക്കും നെഗറ്റീവ് അഭിപ്രായങ്ങൾക്ക് മുകളിൽ ചുവന്ന കൊടി പാറിത്തുടങ്ങി. എൽജെപിയുടെ ഏറ്റവും മോശം പടം, മോഹൻലാലിന് അഭിനയിക്കാനറിയില്ല എന്നെല്ലാം തുടങ്ങി ബോഡി ഷേമിങ് പരാമർശങ്ങൾ വരെയുണ്ടായിരുന്നു കൂട്ടത്തിൽ. മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമയെക്കുറിച്ച് വേറിട്ട വായനുമായെത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സിനിമയെ എൽജെപി എങ്ങനെ ആഖ്യാനിക്കുന്ന എന്നതിന്റെ വ്യത്യസ്ത ആശയങ്ങളാണ് […]
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബുക്ക് മൈ ഷോയിൽ കുതിച്ച് വാലിബൻ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിറ്റ ടിക്കറ്റുകളുടെ കണക്കറിയാം…
ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിലിറങ്ങിയ മാജിക്കൽ മൂവി മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വലിയ തോതിലുള്ള ഡീഗ്രേഡിങ്ങിന് ഇടയാക്കപ്പെട്ടു. പലരും സിനിമ കാണാതെയാണ് സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് പ്രചരണങ്ങൾ നടത്തിയത്. എന്നാലിപ്പോൾ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ മൗത്ത് പബ്ലിസ്റ്റിയിലൂടെ വാലിബൻ കത്തിക്കയറുകയാണ്. മലയാള സിനിമയിൽ ഏറ്റവുമധികം ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള അതുല്യ നടനും നവ റിയലിസ്റ്റിക് സിനിമാ ചിന്തകളിൽ നിന്ന് മാറി ചിന്തിച്ച് പ്രേക്ഷകർക്ക് വ്യത്യസ്തതയുടെ മനോഹര അനുഭവങ്ങൾ സമ്മാനിച്ച […]
“മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ് അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ് അത് അംഗീകരിക്കുന്നില്ല”
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ ഷിബു ബേബി ജോണിൻ്റെ വാക്കുകളാണ് വൈറലാവുന്നത്. ‘മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ് അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ് […]
”ഹേറ്റ് കാമ്പയ്ൻ എന്തിന്?, സിനിമ കണ്ട് അഭിപ്രായം പറയണം, സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാഗം ആലോചിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരി
മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരെ വലിയ ഹേറ്റ് കാമ്പയ്ൻ ആണ് നടക്കുന്നത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വിമർശനങ്ങളും വന്ന് തുടങ്ങിയിരുന്നു. പലരും സിനിമ കാണാതെയാണ് വിമർശിക്കുന്നതെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ലിജോ ജോസ് പെല്ലിശ്ശേരി. മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിൻ എന്തിനെന്നറിയില്ലെന്ന് അദ്ദേഹം പറയുന്നു. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ […]
ഡീഗ്രേഡിങ്ങ് ഫലം കണ്ടില്ല; ആദ്യദിനം തന്നെ കോടികൾ വാരി മലൈക്കോട്ടൈ വാലിബൻ, ഓപ്പണിങ്ങ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്
വലിയ ഹൈപ്പോടുകൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിൽ പിറന്ന വാലിബൻ ഇന്നലെ തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ഇത്. മേക്കിങ്, മ്യൂസിക്, സിനിമാറ്റൊഗ്രഫി, കാസ്റ്റിങ് തുടങ്ങി എല്ലാം തന്നെ ഒന്നിനോടൊന്ന് മികച്ച് നിന്നു. പക്ഷേ സിനിമ ഇറങ്ങി മിനിറ്റുകൾക്കം വലിയ തോതിലുള്ള ഡീഗ്രേഡിങ് ആണ് നേരിടുന്നത്. അതേസമയം, ഡീഗ്രേഡിങ്ങിനെയൊന്നും വകവയ്ക്കാത്ത കളക്ഷൻ ആണ് വാലിബൻ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. […]
‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി’ ; സാജിദ് യഹിയയുടെ കുറിപ്പ്
ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍. ഈ കോമ്പോ എന്തായിരിക്കും ഒരുക്കി വച്ചിരിക്കുക എന്നതാണ് മലൈക്കോട്ടൈ വാലിബന് ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാവുക. സിനിമയുടെ ടീസറുകളും പോസ്റ്ററുകളുമെല്ലാം പറഞ്ഞത് മലൈക്കോട്ടൈ വാലിബന്‍ ഒരു സാധാരണ സിനിമയല്ല എന്നാണ്. അമര്‍ചിത്രകഥകളെ ഓര്‍മ്മിപ്പിക്കുന്ന, കഥയും അവതരണ ശൈലിയുമായിരുന്നു അവയെല്ലാം നല്‍കിയ സൂചനകള്‍. ആ സൂചനകളൊന്നും ചിത്രം തെറ്റിക്കുന്നില്ല.ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തിനും മേക്കിങ്ങിനും ഛായാഗ്രഹണത്തിനും എതിരഭിപ്രായം ആർക്കും തന്നെയില്ല. വാലിബനെ പ്രശംസിച്ച് കൊണ്ട് […]