‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി’ ; സാജിദ് യഹിയയുടെ കുറിപ്പ്
1 min read

‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി’ ; സാജിദ് യഹിയയുടെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍. ഈ കോമ്പോ എന്തായിരിക്കും ഒരുക്കി വച്ചിരിക്കുക എന്നതാണ് മലൈക്കോട്ടൈ വാലിബന് ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാവുക. സിനിമയുടെ ടീസറുകളും പോസ്റ്ററുകളുമെല്ലാം പറഞ്ഞത് മലൈക്കോട്ടൈ വാലിബന്‍ ഒരു സാധാരണ സിനിമയല്ല എന്നാണ്. അമര്‍ചിത്രകഥകളെ ഓര്‍മ്മിപ്പിക്കുന്ന, കഥയും അവതരണ ശൈലിയുമായിരുന്നു അവയെല്ലാം നല്‍കിയ സൂചനകള്‍. ആ സൂചനകളൊന്നും ചിത്രം തെറ്റിക്കുന്നില്ല.ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തിനും മേക്കിങ്ങിനും ഛായാഗ്രഹണത്തിനും എതിരഭിപ്രായം ആർക്കും തന്നെയില്ല. വാലിബനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഇക്കൂട്ടത്തിൽ സംവിധായകൻ സാജിദ്‌ യാഹിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് ലിജോ ജോസ് പെല്ലിശ്ശേരിയോട് സാജിദ്‌ യാഹിയ നന്ദി പറയുന്നു. മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ, തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ് വാലിബൻ എന്നും സംവിധായകൻ പറയുന്നു. ‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ’, എന്നാണ് സാജിദ് യാഹിയ കുറിച്ചത്.

മോഹൻലാലിനൊപ്പം മലൈക്കോട്ടൈ വാലിബനിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. മലൈക്കോട്ടൈ വാലിബൻ വേഗതയിലല്ല സഞ്ചരിക്കുന്നതെങ്കിലും ചിത്രം ആവേശം ഒട്ടും കുറയ്‍ക്കുന്നില്ല എന്ന് അഭിപ്രായങ്ങളുണ്ട്. മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് എന്ന് മോഹൻലാല്‍ നേരത്തെ ആവശ്യപ്പെട്ടത് ശരിവയ്‍ക്കുന്നതാണ് മലൈക്കോട്ടൈ വാലിബന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.