“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ
1 min read

“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ

കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സോഷ്യൽ മീഡിയകളിൽ കുറിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. നിരവധി റിവ്യൂസാണ് വരുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു റിവ്യു വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല…

ലിജോ ജോസ് പെല്ലിശേരിയുടെ മലയ്കൊട്ടൈ വാലിബനാണ്…

ആ ബോധത്തോടെ തീയറ്ററിൽ പോകുന്ന ഏതൊരാൾക്കും ഒരു ട്രീറ്റ്‌ തന്നെയാണ് ലിജോ ഒരുക്കി വച്ചിരിക്കുന്നത്…

ആർക്കും തോൽപ്പിക്കാനാവാത്ത പുകൾപെറ്റ ബലവാനും യോദ്ധാവുമായ വാലിബന്റെ കഥ….🔥

മാസുണ്ടോ എന്ന് ചോദിച്ചാൽ മാസ്സുണ്ട്..

ക്ലാസ്സ് ആണോ എന്ന് ചോദിച്ചാൽ ക്ലാസും ആണ്…

ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ..🔥

പടത്തിന്റെ ടെക്‌നിക്കൽ ക്വാളിറ്റി ഭീകരമായിരുന്നു… പ്രത്യേകിച്ച് ക്യാമറ ഒക്കെ അതി മനോഹരം… സിനിമാറ്റോഗ്രാഫിക്ക് മധു നീലകണ്ഠന് ഒരു അവാർഡ് കൊടുത്താലും അത്ഭുതപ്പെടാനില്ല…

അമ്മാതിരി വർക്ക് ആണ് പടത്തിൽ പുള്ളി ചെയ്ത് വച്ചിരിക്കുന്നത്..❤️

സിനിമ മൊത്തത്തിൽ ഒരു സ്ലോ പേസിലാണ് കഥ പറയുന്നതെങ്കിലും അവിടവിടെയായി സിനിമയുടെ ഗ്രാഫ് ഉയരുന്നുണ്ട്…🔥

ഒരു 100% ലിജോ പടം തന്നെയാണ് ഞാനും പ്രതീക്ഷിച്ചത്.. അത്‌ തന്നെ ലഭിക്കുകയും ചെയ്തു… Complete Satisfaction 😌❤️