“മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു ബിഗ് ഫിലിം”
1 min read

“മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു ബിഗ് ഫിലിം”

2024 ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനായി അവതരിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകളാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതും. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ സിനി ഫൈലിൽ വന്ന കുറിപ്പ് വായിക്കാം

 

കുറിപ്പിൻ്റെ പൂർണരൂപം

മലൈക്കോട്ടൈ വാലിബനിലെ മികവുകൾ

 

1. മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു ബിഗ് ഫിലിം.

2. അത്യുഗ്രൻ വൈഡ് മീഡിയം, ക്ലോസ് അപ്പ് ഷോട്ടുകൾ. അതിൽ തന്നെ ഐ ലെവലും ഗ്രൗണ്ട് ലെവലും എക്‌സ്ട്രീം ക്ലൊസും ഒക്കെ ടോപ്പ് ക്ലാസ് ആയി എടുത്തു വെച്ചിട്ടുണ്ട്.

3. ഫ്രയിമുകൾ മാറിമറിയുമ്പോ കിട്ടുന്ന കളർ വേരിയേഷനുകൾ. അസാധ്യ കളറിങ് ആണ് സിനിമയിൽ ഉടനീളവും. CG യിലൂടെ സ്റ്റൈലിസ്റ്റിക് ആയ ഫ്രയിമുകൾ ലഭിച്ചു.

4. മികച്ച ലൈറ്റിങ്. പ്രത്യേകിച്ച് നൈറ്റ് സീനുകളിൽ.

5. കോസ്റ്റ്യും ഡിസൈൻ. മോഹൻലാലിന് ഉതകുന്ന മികച്ച കോസ്റ്റും. ബാക്കി ക്യാരക്ടറുകൾക്കും വളരെ പെർഫെക്ട് ആയിരുന്നു.

6. ആർട്ട് വർക്ക്. ഗംഭീരമായി തന്നെ ഓരോ സെറ്റും ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

7. രാജസ്ഥാന്റെ മനോഹാരിത പകർത്തിയ കിടിലൻ ക്യാമറ വർക്ക്. ഒരു പുതിയ കാഴ്ച തന്നെയായിരുന്നു അത്.

8. സിനിമയ്ക്ക് അനുയോജ്യമായ BG സ്കോറും, മ്യൂസിക്കും

9. കംപ്ലീറ്റ് അക്ടർ എന്ന ലേബൽ മാറ്റി നിർത്തി മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ ഔട്ട് ആൻഡ് ഔട്ട് എനെർജെറ്റിക് പെർഫോമൻസ്. ഇത്രയും എൻജോയ് ചെയ്തു അദ്ദേഹം ഒരു സിനിമ ചെയ്യുന്നത് കണ്ടിട്ടു കുറേ കാലം ആയി.

10. എല്ലാത്തിനും ഉപരി LJP യുടെ ടോപ്പ് ക്ലാസ്സ് സിനിമാറ്റിക്ക് പ്രസന്റേഷൻ.