’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’
1 min read

’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’

സോഷ്യൽമീ‍ഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. എന്നാല് നെഗറ്റീവ് കമൻ്റ്സ് ധാരാളം വന്നിരുന്നു. ചിത്രത്തെ മനഃപൂർവം ഡിഗ്രഡ് ചെയ്യാനും പലരും ശ്രമിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. വാലിബനിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങിയെന്നും പേരടി പറയുന്നു.

’43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്…ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി…ഇനി വാലിബന്റെ തേരോട്ടമാണ്…ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക …കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.