News Block
Fullwidth Featured
‘കുഞ്ഞുങ്ങളെപറ്റി എത്ര കഥകേട്ടാലും അദ്ദേഹത്തിന് മതിയാവില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്
മലയാളത്തിന്റെ യുവ നടന്മാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടന്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ആസിഫ് എന്ന് തന്നെയായിരിക്കും. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ താരം […]
വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…
ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ചിത്രം നേടിയ കളക്ഷൻ 40 കോടിയിലേക്ക് കടക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ ഒരു കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. ഒൻപതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതിൽ 1.6 കോടി രൂപ കേരളത്തിൽ നിന്നാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയ 38.5 കോടി രൂപയാണ്. 20 […]
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]
“നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ മാത്രം പോയി കാണുക, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തി ആളെ കൂട്ടു, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട, അല്ലാതെ കീറിമുറിക്കൽ വേണ്ട”: ലാല്‍ജോസ്
മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. എന്നും ഒന്നിനൊന്ന് മനോഹരമായ കഥകളുള്ള ചിത്രങ്ങളായിരുന്നു ലാൽജോസ് ഒരുക്കിയിട്ടുള്ളത്. അയാളും ഞാനും തമ്മിലും, ക്ലാസ്മേറ്റ്സും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ലല്ലോ. എല്ലാ ചിത്രങ്ങളിലും തന്റെതായ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകൻ കൂടിയാണ് ലാൽജോസ്. ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകരുടെ മാത്രം കാലമല്ല. നിരൂപകരാണ് കൂടുതലും. പലരും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ മറ്റും നിരൂപണം ആയി എത്താറുണ്ട്. നിരവധി ആളുകൾ പടം ഇറങ്ങുന്ന […]
“മോഹൻലാൽ സിംഹം, മമ്മൂട്ടി കടുവ” : കേരളത്തിൽ എത്തിയപ്പോൾ വിജയ് ദേവരകൊണ്ട പറയുന്നത്…
മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഇല്ലെങ്കിലും, മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രമോഷൻ ആവശ്യത്തിനായി താരവും അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോൾ ഒരു ചാനലിന് താരം നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ടു താരങ്ങളെയും തനിക്ക് ഒരു പാട് ഇഷ്ടമാണ്. അതേ സമയം മോഹൻലാൽ […]
സർപ്രൈസ് ഹിറ്റ് മണക്കുന്നുണ്ടോ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച് അറ്റൻഷൻ പ്ലീസിന്റെ ട്രെയിലർ
സോഷ്യൽ മീഡിയയിൽ, ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമയുടെ ട്രെയിലർ. പിസ, ജിഗർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് . മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് കാലെടുത്തു വയ്ക്കുമ്പോൾ സംവിധായകന്റെ കുപ്പായം അല്ല പകരം നിർമാതാവായി ആണ് എത്തുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് അറ്റൻഷൻ പ്ലീസ് […]
ആരാധകരെ അമ്പരപ്പിച്ച് വിസ്മയ മോഹൻലാലിന്റെ ആക്ഷൻ സീനുകൾ : പ്രണവിന് വെല്ലുവിളി ആകുമോ?
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ഷൻ രംഗങ്ങളാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെത്. ഓരോ സിനിമയിലും തന്റെ ചടുലമായ മെയ് വഴക്കത്തോടെയുള്ള ഫൈറ്റ് സീനുകളിലൂടെയും മലയാളികളെ കൊണ്ടു കൈ അടുപ്പിക്കാൻ മോഹൻലാലിന് സാധിക്കാറുണ്ട്. മോഹൻലാലിന്റെ ഈ പാത പിന്തുടർന്ന് കൊണ്ട് മകനായ പ്രണവ് മോഹൻലാലിനും ആക്ഷൻ രംഗങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. താരത്തിന്റെ സിനിമകളിലൂടെ എല്ലാം ഇത് നമുക്ക് മനസ്സിലാകുന്നതും ആണ്. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പാത പിന്തുടർന്ന് കൊണ്ട് മകൾ വിസ്മയ മോഹൻലാലും ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. […]
” മമ്മൂട്ടി നന്നായിത്തന്നെ അഭിനയിക്കും. എങ്കിലും ലാൽ മറ്റൊരു രീതിയിലാണ് അഭിനയിക്കുന്നത്” : വേണു നാഗവള്ളി.
മലയാള സിനിമയ്ക്ക് എന്നും വിസ്മയമാണ് നടൻ മോഹൻലാൽ. മലയാള സിനിമയിൽ ആരുടെയും സഹായമില്ലാതെ തന്നെ വളർന്നു വന്ന ഒരു നടനെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് വില്ലനായി ശോഭിക്കും എന്ന് പ്രതീക്ഷിച്ച നടനായിരുന്നു മോഹൻലാൽ. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ അത്ഭുത വിജയത്തിനുശേഷം കുറച്ച് സിനിമകളിലൊക്കെ വില്ലൻ കഥാപാത്രമായെങ്കിലും താരം മികച്ചൊരു നായകനാണെന്ന് പിന്നീടങ്ങോട്ട് തെളിയിച്ചു തരികയായിരുന്നു. 90കളിലെ മോഹൻലാൽ എന്നാൽ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ […]
“മത്തങ്ങ മുഖമുള്ള അയാളെ എന്തിനാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്”; മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. : രാധാകൃഷ്ണൻ
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ, നടനവിസ്മയം തുടങ്ങി മോഹൻലാലിന് ആരാധകർ നൽകിയ വിളിപ്പേരുകൾ പലതാണ് . മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല എന്നതാണ് യാഥാർത്ഥ്യം. ലാലേട്ടന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഹൃദയത്തിലാണ് ഇടം നേടുന്നത്. അഭിനയിക്കുമ്പോൾ ചുറ്റുമുള്ള ആളുകളെ അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയ സിദ്ധിയും നടന വൈഭവവും ഏവരെയും മോഹൻലാലിന്റെ ആരാധകരാക്കി മാറ്റുന്നു. കണ്ണുകളും വിരലുകളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ എന്ന […]
‘നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്’; വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവരായാണ് കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ചത്. ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു കഥയായിരുന്നു നാടോടിക്കാറ്റിലേത്. ദാസൻ – വിജയൻ കൂട്ടുകെട്ട് വീണ്ടും ‘പട്ടണപ്രവേശം’, ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങളിലും തുടർന്നു. ഈ രണ്ട് ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ രണ്ടും […]