പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
1 min read

പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്.

ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് താരരാജാവ് മോഹന്‍ലാല്‍ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക.

അതുപോലെ യുവ താരങ്ങളും താരപുത്രന്മാരും ഒട്ടും പുറകിലല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മൂന്നാമത് മുന്നില്‍ നില്‍ക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്ന നടന്‍ ദുല്‍ഖര്‍ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. 3 മുതല്‍ 8 കോടിയോളമാണ്. പിന്നെ, അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിരാജാണ്. അദ്ദേഹം വാങ്ങുന്ന പ്രതിഫലം മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ്.

നടന്‍ ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറാം സ്ഥാനം നടന്‍ നിവിന്‍ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളി ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. അതുപോലെ, ഒരു സിനിമയ്ക്ക് മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഒരു ചിത്രത്തിന് വാങ്ങുന്നത്, 3 കോടി വരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന്‍ കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. പിന്നെ മറ്റു ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, തുടങ്ങിയ നടന്മാര്‍ 25 ലക്ഷമാണ് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്.