“മോഹൻലാൽ സിംഹം, മമ്മൂട്ടി കടുവ” : കേരളത്തിൽ എത്തിയപ്പോൾ വിജയ് ദേവരകൊണ്ട പറയുന്നത്…
1 min read

“മോഹൻലാൽ സിംഹം, മമ്മൂട്ടി കടുവ” : കേരളത്തിൽ എത്തിയപ്പോൾ വിജയ് ദേവരകൊണ്ട പറയുന്നത്…


മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഇല്ലെങ്കിലും, മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രമോഷൻ ആവശ്യത്തിനായി താരവും അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോൾ ഒരു ചാനലിന് താരം നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  രണ്ടു താരങ്ങളെയും തനിക്ക് ഒരു പാട് ഇഷ്ടമാണ്.  അതേ സമയം മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സിംഹത്തിനെ മുഖമാണ്. അതേസമയം മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ കടുവയേയും ആണ് ഓർക്കുക എന്നുമാണ് ദേവരകൊണ്ട പറഞ്ഞത്.

അതേ സമയം തന്നെ ഈ ലോകത്ത് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ദുൽഖർ സൽമാന്റെ പിതാവായ മമ്മൂട്ടി എന്ന വ്യക്തി. അദ്ദേഹത്തെ തനിക്ക് അങ്കിളിനെ പോലെയാണ് തോന്നുന്നത് എന്നും ദേവരകൊണ്ട പറഞ്ഞു. ദുൽഖറിനെ കുറിച്ച് കുഞ്ഞിക്ക എന്നാണ് താരം പറഞ്ഞത്. അതേ സമയം മലയാളത്തിന്റെ സ്വന്തം നടന്മാരെ കുറിച്ചും താരം പറയാൻ മറന്നില്ല . ഫഹദ് ഫാസിലിനെ കുറിച്ച് കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്നാണ് വിജയ് പറഞ്ഞത്. ടോവിനോ തോമസിനെ കുറിച്ച് ചോദിച്ചപ്പോൾ ഹാൻഡ്‌സം ഗായ് എന്നാണ് പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിജയ് ദേവരകൊണ്ട മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിക്കുന്ന വീഡിയോ വൈറലായി മാറുകയാണ്.

വരാൻ പോകുന്ന ലൈഗർ എന്ന ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ ആരാധകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമ എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. താരത്തിന് സിനിമകളെല്ലാം മലയാള ഭാഷയിലേക്ക് എപ്പോഴും റിലീസ് ചെയ്യാറുണ്ട്. അതു കൊണ്ട് തന്നെ മലയാളി അല്ലെങ്കിലും കേരളത്തിൽ വിജയ് ദേവരകൊണ്ട ധാരാളം ആരാധകരുണ്ട്. താരത്തിന്റെ പുതിയ ചിത്രം വലിയ വിജയമായി തീരാൻ ആരാധകർ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 25 നാണ് ചിത്രം റിലീസിന് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം അടക്കം അഞ്ച് ഭാഷകളിലേക്ക് മൊഴി മാറ്റി റിലീസിന് എത്തുന്നുണ്ട്.