ആരാധകരെ അമ്പരപ്പിച്ച് വിസ്മയ മോഹൻലാലിന്റെ ആക്ഷൻ സീനുകൾ : പ്രണവിന് വെല്ലുവിളി ആകുമോ?

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ഷൻ രംഗങ്ങളാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെത്. ഓരോ സിനിമയിലും തന്റെ ചടുലമായ മെയ്‌ വഴക്കത്തോടെയുള്ള ഫൈറ്റ് സീനുകളിലൂടെയും മലയാളികളെ കൊണ്ടു കൈ അടുപ്പിക്കാൻ മോഹൻലാലിന് സാധിക്കാറുണ്ട്. മോഹൻലാലിന്റെ ഈ പാത പിന്തുടർന്ന് കൊണ്ട് മകനായ പ്രണവ് മോഹൻലാലിനും ആക്ഷൻ രംഗങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. താരത്തിന്റെ സിനിമകളിലൂടെ എല്ലാം ഇത് നമുക്ക് മനസ്സിലാകുന്നതും ആണ്. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പാത പിന്തുടർന്ന് കൊണ്ട് മകൾ വിസ്മയ മോഹൻലാലും ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.  ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന താര കുടുംബത്തിൽനിന്ന് ഒരാൾ കൂടി ആക്ഷൻ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത് കാണുമ്പോൾ ആരാധകർക്ക് സന്തോഷം ആണ്.

സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വിസ്മയ മോഹൻലാലിന്റെ ആക്ഷൻ സീനുകൾ ഇപ്പോൾ വൈറലായി മാറുകയാണ്. ഏതാനും നാളുകൾക്കു മുൻപ് വിസ്മയ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെയാണ് ആക്ഷൻ സീനുകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഇതിനു മുൻപും വിസ്മയ മോഹൻലാൽ തന്റെ ആക്ഷൻ രംഗങ്ങൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കു വെച്ചിട്ടുണ്ട്. വിസ്മയയുടെ പ്രകടനങ്ങൾ കാണുമ്പോൾ മോഹൻലാലിന്റെ പല ആയോധന ആക്ഷൻ സീനുകളും കാണുന്ന പ്രതീതിയാണ് ആരാധകർക്ക് ഉള്ളത്. ഇനി അച്ഛനെയും മകന്റെയും പാത പിന്തുടർന്ന്  വിസ്മയ എന്ന മായ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുടിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഇതിനെ കുറിച്ച് നേരത്തെ ഒരു ഇന്റർവ്യൂവിൽ മോഹൻലാൽ തന്നെ ഉത്തരം നൽകിയിട്ടുണ്ട്. ഇതുവരെയും മകൾ അത്തരത്തിലുള്ള ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിട്ടില്.  എന്നാൽ മകൾ അഭിനയ രംഗത്തേക്ക് ഒട്ടും കടന്നു വരില്ല എന്ന് മോഹൻലാൽ പറയുന്നില്ല. കാരണം മകൾ നാടക ലോകത്ത് സജീവമാണ്. മികച്ച ഒരു എഴുത്തുകാരിയായ വിസ്മയയുടെ ബുക്ക് ഏതാനും നാളുകൾക്ക് മുമ്പാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഗ്രൈൻഡ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പുസ്തകത്തിൽ തന്റെ കവിതകളും വരച്ച ചിത്രങ്ങളുമാണ് വിസ്മയ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബുക്ക് ഇറങ്ങിയതോടെ ആണ് വിസ്മയയിലെ കലാകാരിയെ കലാ ലോകം അംഗീകരിച്ച തുടങ്ങിയത്. വിസ്മയയുടെ പുത്തൻ ആക്ഷൻ സീനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

Related Posts