സർപ്രൈസ് ഹിറ്റ് മണക്കുന്നുണ്ടോ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച് അറ്റൻഷൻ പ്ലീസിന്റെ ട്രെയിലർ
1 min read

സർപ്രൈസ് ഹിറ്റ് മണക്കുന്നുണ്ടോ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച് അറ്റൻഷൻ പ്ലീസിന്റെ ട്രെയിലർ


സോഷ്യൽ മീഡിയയിൽ, ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്  അറ്റൻഷൻ പ്ലീസ് എന്ന സിനിമയുടെ ട്രെയിലർ. പിസ, ജിഗ‍ർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് . മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് കാലെടുത്തു വയ്ക്കുമ്പോൾ സംവിധായകന്റെ കുപ്പായം അല്ല പകരം നിർമാതാവായി ആണ് എത്തുന്നത്.  സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് അറ്റൻഷൻ പ്ലീസ് .

നവാഗതനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് എന്ന ചിത്രം റൂം സ്റ്റോറി പശ്ചാത്തലത്തിലാണ് എത്തുന്നത്. ഈ ത്രില്ലർ ചിത്രത്തിൽ ഏതാനും സുഹൃത്തുക്കൾക്കിടയിൽ  ഒരു മുറിയിൽ നടക്കുന്ന ത്രില്ലിംഗ് അനുഭവമാണ് ആവിഷ്കരിച്ചിരിക്കുന്നത് . ആരാധകരെ മുൾമുനയിൽ നിർത്തിപ്പിക്കാൻ കഴിയുന്ന ഒരു ത്രില്ലർ പശ്ചാത്തലം ആയതു കൊണ്ടാണ് അറ്റൻഷൻ പ്ലീസ് ആദ്യ ചിത്രമായി തിരഞ്ഞെടുത്തതെന്ന് കാർത്തിക് സുബ്ബരാജ് നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചിത്രം ഡബ്ബ് ചെയ്തു മറ്റുള്ള ഭാഷകളിലേക്ക് അവതരിപ്പിക്കാൻ താല്പര്യമില്ല എന്നും പകരം മലയാളത്തിൽ തന്നെ സിനിമ റിലീസ് ചെയ്യുകയും സബ്ടൈറ്റിലൂടെ ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലൂടെ  പ്ര. തൂ. മൂ എന്ന സിനിമയൊരുക്കി ആരാധകരുടെ കൈയ്യടി നേടിയ സംവിധായകനാണ്  ജിതിൻ .

സിനിമയിലേക്ക് അവസരങ്ങൾ ലഭിക്കാൻ ആഗ്രഹമുള്ള നവാഗതരായ സംവിധായകർക്ക് തങ്ങളുടെ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെടാം എന്ന്  കാർത്തിക് സുബ്ബരാജ് നേരത്തെ അനൗൺസ് ചെയ്തിരുന്നു അതിലൂടെ അവസരം ലഭിച്ച ആദ്യ ചിത്രമാണ് അറ്റൻഷൻ പ്ലീസ്. വിഷ്ണു ഗോവിന്ദും ആതിര കല്ലിങ്കലും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കാർത്തികേയൻ സന്താനം, നിത്യ മാർട്ടിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥപറച്ചിൽ രീതി തന്നെ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്.