വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…
1 min read

വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ചിത്രം നേടിയ കളക്ഷൻ 40 കോടിയിലേക്ക് കടക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ ഒരു കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. ഒൻപതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതിൽ 1.6 കോടി രൂപ കേരളത്തിൽ നിന്നാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയ 38.5 കോടി രൂപയാണ്.

20 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എട്ടാം തീയതി ഒരു കോടി രൂപ കളക്ട് ചെയ്തപ്പോൾ കേരളത്തിൽ നിന്നും 82 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമ ആദ്യദിനം നേടിയത് 7.5 കോടി രൂപയായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപയും രണ്ടാം ദിനത്തിൽ നേടിയിരുന്നു. കളക്ഷൻ കുറയാതെ തന്നെ 3.75 കോടി രൂപയാണ് പിറ്റേന്നും ലഭിച്ചത്. ആ ദിവസം ആകെ നേടിയത് ആവട്ടെ ഒൻപതു കോടി രൂപയും. ആകെ 10 കോടി നേടിയപ്പോൾ തന്നെ കേരളത്തിൽ നിന്നും നാലു കോടി രൂപ ലഭിച്ചു കഴിഞ്ഞിരുന്നു.. നാലാം ദിനത്തിൽ ആകെ നാല് കോടി രൂപ നേടിയപ്പോൾ 2.85 കോടി രൂപ കേരളത്തിൽ നിന്ന് ലഭിച്ചു.

.അഞ്ചാം ദിവസത്തിൽ രണ്ടു കോടി രൂപ നേടിയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്. മണവാളൻ വാസിമായി ടോവിനോ എത്തിയ ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രത്തെയായിരുന്നു കല്യാണി പ്രിയദർശൻ അവതരിപ്പിച്ചിരുന്നത്. ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ലുക്മാൻ, ജോണി ആന്റണി,ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 12 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ കയ്യടിയോടെയാണ് പ്രദർശനം തുടരുന്നത്.

ടോവിനോ തോമസ് അഭിനയിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേ എന്ന് ഒരേപോലെ തന്നെ ചിത്രം കണ്ടവരെല്ലാം പറഞ്ഞു. വളരെ മികച്ച പ്രകടനമാണ് കല്യാണി പ്രിയദർശനും ഷൈൻ ടോം ചാക്കോയും എല്ലാം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.