News Block
Fullwidth Featured
‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍
ബാഹുബലി 2നു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ആര്‍ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ […]
ലക്കി സിംഗായി മോഹൻലാൽ… വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന് പ്രതീക്ഷകളേറെ; റിലീസ് തീയതി ഒക്ടോബർ 21 – ന്
‘പുലിമുരുകൻ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ ആഘോഷമാക്കിയിരുന്നു. ലക്കീ സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിൽ […]
‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ […]
‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ എഴുതിയ കുറിപ്പ്
അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള്‍ അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി കൂടിയാണ് […]
ഏകലവ്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ ആദ്യം എത്തിയത് മമ്മൂട്ടിയുടെ കൈയ്യില്‍, പക്ഷേ മമ്മൂട്ടി അത് നിരസിച്ചു, കാരണം ഇതാണ്
സുരേഷ് ഗോപി നായകനായി എത്തി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ സിനിമയായിരുന്നു ഏകലവ്യന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് രഞ്ജി പണിക്കര്‍ ആയിരുന്നു. തകര്‍പ്പര്‍ ഡയലോഗുകളുടെ സൃഷ്ടാവായി രഞ്ജി പ്രശസ്തിയാര്‍ജിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. അതുപോലെ തന്നെ, സുരേഷ് ഗോപിയുടെ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായും ഏകലവ്യന്‍ മാറി. ഭക്തിയുടെ മറവില്‍ ഭരണത്തിലുള്ളവരുടെ ഒത്തുകളിയോടെ ശക്തിയാര്‍ജിച്ച മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി […]
‘ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍…! ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ ആ സിനിമ കണ്ടപ്പോള്‍… ‘; കുറിപ്പ് വൈറലാവുന്നു
നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്‍മാരില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്. മലയാള സിനിമയിലെ കുഞ്ഞിക്കയായി വാഴുന്ന ദുല്‍ഖറിന്റെ തെലുങ്കില്‍ […]
മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്ന ദൗത്യത്തോടെ ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്‌ലര്‍’; സിദ്ദിഖ് വെളിപ്പെടുത്തുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, രംഭ, ഭാവന, മുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ ഒരു ഏട്ടന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. അത് പോലെ, സിദ്ദിഖ് മമ്മൂട്ടിയെ തന്നെ നായകനാക്കി സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു ഹിറ്റ്‌ലര്‍. ഈ രണ്ട് […]
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ വരുന്നു…! ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടന്‍ സുരേഷ് ഗോപി നടത്തിയത്. ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് […]
” മമ്മൂട്ടിയെ സമീപിക്കാൻ വളരെ എളുപ്പമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണ് ” – സിബി മലയിൽ
മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അടുത്ത കാലത്ത് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. സിബി മലയിൽ ഏറ്റവും പുതുതായി സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം വലിയ വിജയത്തോടെയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകുന്ന അഭിമുഖങ്ങളിലാണ് ഇദ്ദേഹം മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നത്. മമ്മൂട്ടിയുമായി ചെയ്യാൻ സാധിക്കുന്ന ഒരു സബ്ജക്റ്റ് തന്റെ കയ്യിൽ ഉണ്ടന്നും അദ്ദേഹത്തോട് […]
‘മോഹന്‍ലാല്‍ ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഇക്കാലത്തെ നടന്മാര്‍ക്ക് ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ മലയാളത്തിന്റെ സ്വന്തം നടനാണ് മോഹന്‍ലാല്‍. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിലെ നേട്ടങ്ങളും ചെറിയ […]