‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’
1 min read

‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. എന്തോ സൂപ്പര്‍ നാച്ചുറല്‍ എലമെന്റ്‌സ് റോഷാക്ക് എന്ന ചിത്രത്തിലുണ്ടെന്ന തരത്തിലുള്ള സംശയമാണ് കുറിപ്പില്‍ പ്രേക്ഷകന്‍ പങ്കുവെക്കുന്നത്.

ഏറ്റവും കാത്തിരിക്കുന്ന ഒരു മലയാള സിനിമയാണ് റോഷാക്ക് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആദ്യ പോസ്റ്ററില്‍ തന്നെ കാണാനുള്ള കൗതകം എന്നില്‍ വര്‍ധിപ്പിച്ചു. പിന്നീട് സിനിമയുടെ ട്രൈലെര്‍ വന്നു മറ്റു പോസ്റ്ററുകള്‍ വന്നു, അപ്പോളൊക്കെ ശ്രദ്ധിച്ച ഒരു കാര്യമാണ് ഇന്ന് പങ്ക് വെക്കുന്നത് ജസ്റ്റ് എനിക്ക് തോന്നിയ ഒരു കാര്യം മാത്രം, മുകളിലെ പോസ്റ്റര്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും മമ്മൂട്ടി ആ കസേരയിലേക്ക് തന്നെ നോക്കുന്നത് ട്രൈലെറിലും ഇങ്ങനെ തന്നെ നോക്കുന്നതായി കാണാം, പക്ഷെ കസേരയില്‍ ആണേല്‍ ആരയും കാണാനും കഴിയുന്നില്ല. സംത്തിങ് ഇന്‍വിസിബിള്‍ ആയുള്ള മമ്മൂട്ടി മാത്രം കാണാന്‍ സാധിക്കുന്ന എന്തോ സൂപ്പര്‍ നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ള പോലെ ഒരു തോന്നല്‍. ട്രൈലെറില്‍ ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം കൂടുതല്‍ ആണേല്‍ പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരു ട്രൈലെറും ആണ്. പക്ഷെ ആ സീന്‍ കാണുമ്പോള്‍ എന്തോ അങ്ങനെ ഉള്ള പോലെ ഒരു തോന്നല്‍. എന്തായാലും റിലീസിന് വേണ്ടി കാത്തു നില്‍ക്കാമെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അതേസമയം ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.