മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്ന ദൗത്യത്തോടെ ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്‌ലര്‍’; സിദ്ദിഖ് വെളിപ്പെടുത്തുന്നു
1 min read

മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്ന ദൗത്യത്തോടെ ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്‌ലര്‍’; സിദ്ദിഖ് വെളിപ്പെടുത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, രംഭ, ഭാവന, മുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ ഒരു ഏട്ടന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. അത് പോലെ, സിദ്ദിഖ് മമ്മൂട്ടിയെ തന്നെ നായകനാക്കി സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു ഹിറ്റ്‌ലര്‍. ഈ രണ്ട് ചിത്രങ്ങളിലും ഏട്ടന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് മമ്മൂട്ടി ചെയ്തിരുന്നത്.

ഇപ്പോഴിതാ, സിനിമയെ കുറിച്ച് മനസ് തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. ക്രോണിക് ബാച്ച്‌ലര്‍ എന്ന സിനിമയുടെ കഥ ഉണ്ടാകുന്നത് മമ്മൂട്ടി നായകന്‍ ആണെന്ന് ഉറപ്പിച്ചതിന് ശേഷമാണ്. അതും മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായിരുന്നു തന്റെ ദൗത്യം എന്നും സിദ്ദിഖ് പറയുന്നു. അതുപോലെ, അദ്ദേഹം അഭിനയിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രം വേണമെന്നായിന്നു മമ്മൂട്ടിയുടെ ആഗ്രഹം. പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തലില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ക്യാരക്ടര്‍ വേണം എന്നായിരുന്നു.

ആരാധകരും, പ്രേക്ഷകരും മമ്മൂട്ടിയെ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഏട്ടന്‍ എന്ന കഥാപാത്രമായാണ്. അതിനാല്‍ ആണ് അത്തരത്തില്‍ ഒരു കഥ ഉണ്ടാക്കിയത് സിദ്ദിഖ് വെളിപ്പെടുത്തുന്നു. ഹിറ്റ്‌ലര്‍ എന്ന സിനിമയിലും ഏട്ടന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഹിറ്റ്‌ലറില്‍ ചൂടനായ ഏട്ടന്‍ ആണെങ്കില്‍ ക്രോണിക് ബാച്ച്‌ലറില്‍ വളരെ ശാന്തനായ ഏട്ടന്‍ ആണ്. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. അത്‌പോലെ, ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ തിരിച്ചടിയുണ്ടായി വളരെ പക്വത ചെറുപ്പത്തിലെ വന്ന ആളാണ്. പല ഏട്ടന്മാരേയും താന്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഹിറ്റ്‌ലറിലേയും, ക്രോണിക് ബാച്ച്‌ലറിലേയും ഏട്ടന്മാര്‍ വളരെ വ്യത്യസ്തരാണെന്നും സിദ്ദിഖ് പറഞ്ഞു.