സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ വരുന്നു…! ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍
1 min read

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ വരുന്നു…! ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

രിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടന്‍ സുരേഷ് ഗോപി നടത്തിയത്. ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് നായികയായി എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അനുഷ്‌കയുടെ ആദ്യമലയാള സിനിമയാകും ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ ‘കാവലി’നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും ‘ഒറ്റക്കൊമ്പന്‍’. ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് എത്തുന്നത്.

നിലവില്‍ വിദേശത്തേവിടോ ഷൂട്ട് തുടങ്ങിയെന്നും അതല്ല ഉടന്‍ തുടങ്ങുമെന്നുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സുരേഷ് ഗോപി പടത്തിനു വേണ്ടി മേക്ക് ഓവര്‍ നടത്തുന്ന വീഡിയോ ഉടന്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെ ട്രയിനര്‍ ആണ് സുരേഷ് ഗോപിയെ ട്രയിന്‍ ചെയ്യിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 64 ദിവസമാണ് സുരേഷ് ഗോപി ഡേറ്റ് കൊടുത്തിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ശോഭനയുമായി ഒന്നിക്കുന്ന സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇനി ഉയര്‍ത്തെഴുന്നേല്പിന്റെ കാലം എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ചിത്രം സുരേഷ് ഗോപിയുടെ മറ്റൊരു മാസ് എന്റെര്‍റ്റൈനെര്‍ ആകുമെന്നാണ് പ്രതീക്ഷ.

ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവ തിരക്കഥാകൃത്ത് കേസ് നല്‍കിയതിനെ തുടര്‍ന്ന് കോടതി ഒറ്റക്കൊമ്പന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.