Artist

” മമ്മൂട്ടിയെ സമീപിക്കാൻ വളരെ എളുപ്പമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണ് ” – സിബി മലയിൽ

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അടുത്ത കാലത്ത് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. സിബി മലയിൽ ഏറ്റവും പുതുതായി സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം വലിയ വിജയത്തോടെയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകുന്ന അഭിമുഖങ്ങളിലാണ് ഇദ്ദേഹം മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നത്. മമ്മൂട്ടിയുമായി ചെയ്യാൻ സാധിക്കുന്ന ഒരു സബ്ജക്റ്റ് തന്റെ കയ്യിൽ ഉണ്ടന്നും അദ്ദേഹത്തോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുന്ന സമയത്ത് മാത്രമേ അത് നടക്കുകയുള്ളൂ.

മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് തന്റെ സ്വപ്നം തന്നെയാണ്. അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണെന്നറിയാം. അദ്ദേഹത്തെ സമീപിക്കുവാനും വളരെയധികം എളുപ്പമാണ്. ഞാൻ സമീപിക്കാതെ പ്രശ്നം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു വിഷയം വന്നില്ല എന്നതായിരുന്നു അന്ന് സത്യം. സിനിമയിലെ സൗഹൃദങ്ങൾ പുതിയ കാലത്ത് പഴയ കാലത്തിന്റെ അത്രയും തന്നെ ശക്തമല്ല എന്ന് പലപ്പോഴും തനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടേതായ ഓരോ തുരുത്തുകളിലേക്ക് ഒതുങ്ങിപ്പോയാതായി തോന്നാറുണ്ട്. സിനിമയിലൂടെ ഉണ്ടാകുന്ന സുഹൃത്ത് ബന്ധങ്ങൾ പലപ്പോഴും തകർന്ന് പോകാറുണ്ട്. പണ്ടുകാലത്ത് എല്ലാ ആളുകളും ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ലാത്ത ഒരു സംസ്കാരമാണ് നിലനിൽക്കുന്നത്.

 

കാരവാൻ പോലുള്ളവ വന്നതുകൊണ്ടു തന്നെ എല്ലാവരും അവരിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്ങനെ ഒരു രീതി ഉണ്ടായിരുന്നില്ല. ഒരു അഭിനേതാവിന് നിരവധി ആരാധകർ ആയിരിക്കും ഉണ്ടാവുക. അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മാത്രമാവണം പിന്നീട് സിനിമ ചെയ്യേണ്ടത്. അത് ഒന്നും ഒരിക്കലും ശാശ്വതമായ കാര്യമല്ല. സമീപ കാലത്തിറങ്ങിയ പല സൂപ്പർതാരങ്ങളുടെയും ചിത്രങ്ങൾ വലിയ പരാജയം നേരിടാനുള്ള കാരണം എന്നത് ഇതു തന്നെയാണെന്നാണ് സിബി മലയിൽ പറയുന്നത്. എന്നാൽ പണ്ട് കാലത്ത് ഇങ്ങനെയല്ല ഒരു കഥ ആദ്യമെത്തുന്നത് നിർമാതാവിന്റെ കൈയ്യിൽ ആണ്. അതിനു ശേഷം മാത്രമാണ് അത് സംവിധായകനിലേക്ക് എത്തുന്നത്. ശേഷമാണ് അഭിനേതാക്കളിലേക്ക് എത്തുന്നത്. സംവിധായകനും നിർമ്മാതാവുമാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് എന്നുമായിരുന്നു സിബി മലയിൽ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.