‘മോഹന്‍ലാല്‍ ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഇക്കാലത്തെ നടന്മാര്‍ക്ക് ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘മോഹന്‍ലാല്‍ ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഇക്കാലത്തെ നടന്മാര്‍ക്ക് ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ മലയാളത്തിന്റെ സ്വന്തം നടനാണ് മോഹന്‍ലാല്‍. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിലെ നേട്ടങ്ങളും ചെറിയ സന്തോഷങ്ങള്‍പോലും ആഘോഷമാക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടക്കല്‍ ടൗണ്‍ യൂണിറ്റ് എന്ന ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്. മോഹന്‍ലാലിന്റെ തുടക്കകാലം മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഇതുപോലെ തന്റെ മുഖം കൊണ്ടു ഇത്ര മാത്രം വ്യത്യസ്ത ഭാവങ്ങള്‍ എന്ന പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. അതും യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഈ മനുഷ്യന്‍ നടത്തുന്നു എന്നത് ഒരു അത്ഭുദം തന്നെയാണ്. ഇദ്ദേഹമൊക്കെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഒക്കെ ഇക്കാലത്തെ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിതോ എന്തിനു മറ്റു യൂത്തന്മാര്‍ പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് അതിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന്‍ നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.

അതുപോലെ ഒന്നെങ്കിലും നിങ്ങള്‍ ഇപ്പോഴത്തെ യൂത്തന്മാരില്‍ കണ്ടുവോ? പൊതുവെ ന്യൂജന്‍ നായകന്മാരെ പറ്റി കേള്‍ക്കാറുള്ള ഒരു പരാതി എന്നത് പലപ്പോഴും ഒരേ മുഖഭാവം, ആറ്റിറ്റിയൂഡ് ഒക്കെ പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ്. അപ്പോഴാണ് ഒരേ ഹെയര്‍സ്‌റ്റൈല്‍ വച്ചു പോലും മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്ത വ്യത്യസ്തതയുടെ ആഴം മനസ്സിലാവുന്നത്. കഥാപാത്ര ആവര്‍ത്തനം പലപ്പോഴും തോന്നാറില്ല. തോന്നിക്കാറില്ല. അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഇത് വരെ ചവിട്ടി നില്‍ക്കുന്ന ഇടത്തില്‍ ഒരു പകരക്കാരനെ കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.