News Block
Fullwidth Featured
”ഫസ്റ്റ് ഹാഫ് കൊള്ളാം…ലാലേട്ടന്‍ ഇജ്ജാതി പെര്‍ഫോമന്‍സ്…”; വൈശാഖ്- മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം […]
മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ മോഹന്‍ലാല്‍ ചിത്രം എലോണ്‍ ടീസര്‍ ; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജും
കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നേ ദിവസം തന്നെ മോഹന്‍ലാല്‍ നായകനാകുന്ന മറ്റൊരു സിനിമയായ എലോണ്‍ ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം. മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. […]
“ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾക്ക്” : തുറന്നടിച്ച് മോഹൻലാൽ ആരാധകന്റെ കുറിപ്പ്
ഉദകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്ന ഈ മോഹൻലാൽ ചിത്രത്തിന് കനത്ത ഡിഗ്രേഡിങ് റിലീസിന് മുൻപേ തന്നെ നേരിടേണ്ടി വരുന്നുണ്ട്. ഒരു വലിയ ഹൈപ്പൊന്നും കൊടുക്കാതെ റിലീസിന് എത്തുന്ന മോൺസ്റ്റർ ഫാൻസ് ഷോ അടക്കം വച്ചിട്ടുണ്ട്. മോഹൻലാൽ സിനിമ മികച്ച വിജയമായാൽ തിയേറ്ററിൽ എപ്പോഴും ഉത്സവകാലമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ […]
“മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം”… സംവിധായകൻ വൈശാഖ് പറയുന്നു
‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ സംവിധായകൻ വൈശാഖ് ചിത്രത്തെ കുറിച്ച് പറയുകയാണ് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ. ഈ ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് ആഗ്രഹം എന്ന് വൈശാഖ് പറയുന്നു. ” മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് […]
മമ്മൂട്ടി – ജ്യോതിക ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; പൂജാ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും
‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാണ് ‘കാതൽ’. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി – ജ്യോതിക ചിത്രമായ കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘ശ്രീധന്യ കാറ്ററിംഗ്’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് […]
ധ്രുവ് സര്‍ജയുടെ ഏറ്റവും വലിയ സിനിമയ്ക്ക് ശബ്ദം നല്‍കി മോഹന്‍ലാല്‍ ; കെഡി ദ് ഡെവിള്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനും സംവിധായകനുമായ ധ്രുവ് സര്‍ജയുടെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. കെഡി ദ് ഡെവിള്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. ഷോമാന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കേള്‍ക്കാന്‍ സാധിക്കും. രാമായണ യുദ്ധം പെണ്ണിന് വേണ്ടി, മഹാഭാരത യുദ്ധം മണ്ണിന് വേണ്ടി, ഈ കലിയുഗ യുദ്ധം തിളയ്ക്കുന്ന ചോരയ്ക്ക് വേണ്ടി എന്ന് […]
‘വയ്യാതെ കിടക്കുമ്പോള്‍ അന്‍പതിനായിരം രൂപ മമ്മൂട്ടി സര്‍ തന്നു’ ; മമ്മൂട്ടി തന്നെ സഹായിച്ചതിനെക്കുറിച്ച് മോളി കണ്ണമാലി
ചാള മേരി എന്ന സീരിയല്‍ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മോളി ജോസഫ് കണ്ണമാലി. പിന്നീട് താരം സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ മോളി കണ്ണമാലി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നടി ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. […]
”പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല, വേണ്ടത് നല്ല കഥാപാത്രങ്ങളും നട്ടെല്ലുള്ള തിരക്കഥകളും ” ; കുറിപ്പ് വൈറല്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര രീതിയിലായിട്ടുണ്ടെന്ന് പലരും പറയുന്നു. ആ പ്രതാപ കാലത്തെ വേഷങ്ങളില്‍ അയാളെ ഇന്ന് കാണാന്‍ കൊതിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഗീത് ആര്‍ […]
‘മമ്മൂക്ക അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്’ ; സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് ‘കാതല്‍’. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പൂജയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നത്. ഇതില്‍ മമ്മൂട്ടി ഹോളില്‍ കയറി വരുന്ന ഒരു വീഡിയോയില്‍ ക്യാമറയുമായി നില്‍ക്കുന്നവരോട് മമ്മൂട്ടിയുടെ കൂടെയുള്ള ഒരാള്‍ ‘മോനെ, […]
വീണ്ടും ഒടിടിയിലേക്ക് മമ്മൂട്ടി… നന്‍പകല്‍ നേരത്ത് മയക്കം ഒടിടി മുഖാന്തരം റിലീസ് ചെയ്യും
മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ ദിവസം പുതിയ പോസ്റ്ററുമായി മമ്മൂട്ടി എത്തിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിരുന്നു. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്. ഒരു […]