“ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾക്ക്” : തുറന്നടിച്ച് മോഹൻലാൽ ആരാധകന്റെ കുറിപ്പ്
1 min read

“ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾക്ക്” : തുറന്നടിച്ച് മോഹൻലാൽ ആരാധകന്റെ കുറിപ്പ്

ഉദകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്ന ഈ മോഹൻലാൽ ചിത്രത്തിന് കനത്ത ഡിഗ്രേഡിങ് റിലീസിന് മുൻപേ തന്നെ  നേരിടേണ്ടി വരുന്നുണ്ട്. ഒരു വലിയ ഹൈപ്പൊന്നും കൊടുക്കാതെ റിലീസിന് എത്തുന്ന മോൺസ്റ്റർ  ഫാൻസ്‌ ഷോ അടക്കം വച്ചിട്ടുണ്ട്. മോഹൻലാൽ സിനിമ മികച്ച വിജയമായാൽ തിയേറ്ററിൽ എപ്പോഴും ഉത്സവകാലമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മോൺസ്റ്റർ അത്രയ്ക്ക് ഒന്നും പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല എന്നപോലെയുള്ള ഡിഗ്രേഡിങ് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഒരു പടത്തിന്റെ റിസൾട്ട് അറിയാതെ ഇങ്ങനെ ഡിഗ്രീഡിങ് നടത്തുന്നവരോട് ഒരു കടുത്ത മോഹൻലാൽ ആരാധകന് പറയാനുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അദ്ദേഹം പറയുന്നത് ഒരു പ്രത്യേക വിഭാഗം എപ്പോഴത്തെയും പോലെ മോഹൻലാൽ ചിത്രങ്ങൾക്ക് ഡീഗ്രേഡിങ് ഏറ്റെടുത്തു നടത്തുന്നു എന്നതാണ്. അവരുടെ ആക്രമണം തുടങ്ങിയിരിക്കുന്നു എന്നും മറ്റൊരു ചിത്രങ്ങൾക്കും ഇല്ലാത്ത ഡീഗ്രേഡിങ് മോഹൻലാൽ സിനിമകൾ നേരിടുന്നു എന്നതാണ് ആരാധകന്റെ വാദം. ആരാധകൻ സോഷ്യൽ മീഡിയയിൽ മോൺസ്റ്റർ റിലീസിംഗ് തീയതിയായ ഇന്ന് കുറിച്ച കുറിപ്പാണ് പല ആരാധകരും കോപ്പി ചെയ്ത് സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത് വൈറലാക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

വീണ്ടും ഒരു മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തുകയാണ് പതിവ്‌പോലെ തന്നെ മോഹൻലാൽ എന്ന നടന്നെ അദ്ദേഹത്തിന്റെ ചിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ സൈബർ ആക്രമണം തുടങ്ങിയിരിക്കുന്നു ……

ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾ നേരിടുന്നത് ശരാശരി നിലവാരമില്ലാത്ത മട്ടാഞ്ചേരി മാഫിയ ചിത്രങ്ങൾ ആഘോഷിക്കപ്പെടുന്ന കേരളത്തിൽ മോഹൻലാൽ, സുരേഷ്‌ഗോപി, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ സിനിമകൾ വല്ലാതെ ഓഡിറ്റ് ചെയ്യുന്നു……

സ്വന്തം വിശ്വാസത്തിൽ , സാംസ്‌ക്കാരത്തിൽ, ദേശീയതയെ ഉയർത്തി പിടിക്കുന്നവർക്ക് മലയാളത്തിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു ഒരു ശരാശരി മമ്മുട്ടി ചിത്രം തള്ളി വിജയിപ്പിക്കാൻ ഇവിടെ ചിലർ നടത്തുന്ന ശ്രമങ്ങൾ നാം കാണുന്നു.. ഇവർ തന്നെയാണ് മോഹൻലാൽ ചിത്രങ്ങളെ ഡി ഗ്രെഡിങ് ചെയ്യുന്നത്…..

ഇതൊരു ഫാൻ ഫൈറ്റ് അല്ല കേരളത്തിലെ സംഘടിത രാജ്യവിരുദ്ധ മത ഭീകരവാദിക്കളുടെ അജണ്ട തന്നെയാണ് ദേശിയ നിലപാട് ഉള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നത്.. അതിനാൽ തിയേറ്ററിൽ പോയി തന്നെ മോഹൻലാൽ ചിത്രം കാണും …..

 

News Summary : Mohanlal Fan Writing about Mohanlal Films Degrading Scenario.