‘മമ്മൂക്ക അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്’ ; സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ
1 min read

‘മമ്മൂക്ക അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്’ ; സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ

മ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് ‘കാതല്‍’. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പൂജയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നത്. ഇതില്‍ മമ്മൂട്ടി ഹോളില്‍ കയറി വരുന്ന ഒരു വീഡിയോയില്‍ ക്യാമറയുമായി നില്‍ക്കുന്നവരോട് മമ്മൂട്ടിയുടെ കൂടെയുള്ള ഒരാള്‍ ‘മോനെ, ഫ്രണ്ടില്‍ തട്ടി വീഴല്ലേട്ടോ’ എന്ന പറയുന്നുണ്ട്. ഇത് കേട്ട് മമ്മൂട്ടി “അവര്‍ വീഴട്ടെ നമുക്കെന്താ” എന്ന പറയുന്നതും കേള്‍ക്കാം.

ഈ വീഡിയോയ്ക്ക് ഒപ്പം മോഹന്‍ലാല്‍ ഒരു പരിപാടിക്ക് വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ വളരെ കെയര്‍ ചെയ്യുന്ന ഒരു വീഡിയോയും അറ്റാച്ച് ചെയ്താണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ കെയര്‍ ചെയ്യുന്നില്ല എന്നാല്‍ മോഹന്‍ലാല്‍ കെയര്‍ ചെയ്യുന്നുവെന്ന തരത്തിലുള്ള ക്യാപ്ഷനുകളോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ സത്യാവസ്ഥ ഇതല്ല. മമ്മൂട്ടി അങ്ങനെ പറഞ്ഞിട്ടില്ല. അത് എഡിറ്റ് ചെയ്ത വീഡിയോയാണ്. കാരണം മറ്റൊരു വീഡിയോയില്‍ മമ്മൂട്ടി വളരെ കൂളായി ചിരിച്ചുവരുന്നത് കാണാന്‍ സാധിക്കും.

അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന കാതല്‍ എന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പന്ത്രണ്ടു വര്ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി – സാലു കെ തോമസ്, എഡിറ്റിങ് – ഫ്രാന്‍സിസ് ലൂയിസ്, സംഗീതം – മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് -ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ – ടോണി ബാബു MPSE, ഗാനരചന – അലീന, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്ക് അപ്പ് – അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ – അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് – ലെബിസണ്‍ ഗോപി, ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ – പ്രതീഷ് ശേഖര്‍