“മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം”… സംവിധായകൻ വൈശാഖ് പറയുന്നു
1 min read

“മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം”… സംവിധായകൻ വൈശാഖ് പറയുന്നു

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ സംവിധായകൻ വൈശാഖ് ചിത്രത്തെ കുറിച്ച് പറയുകയാണ് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ. ഈ ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് ആഗ്രഹം എന്ന് വൈശാഖ് പറയുന്നു. ” മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം. കാരണം അതിന്റെ ആസ്വാദനത്തിന്റെ സാധ്യതകളെ അത് നശിപ്പിച്ചു കളയും.

വളരെയേറെ എക്സൈറ്റ്മെന്റ് തരുന്ന ഒരു എന്റർടൈൻമെന്റ് പോയിന്റ് ഉള്ള സ്ക്രിപ്റ്റാണ് ഈ സിനിമയുടേത്. ഓരോ മുഹൂർത്തങ്ങളും നമുക്ക് രസകരമായി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്. അതിന്റെ എക്സൈറ്റ്മെന്റ് നശിക്കാതിരിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെ പറയുന്നത്. അല്ലാതെ എന്റെ എല്ലാ സിനിമകളിലും അതിലെ കഥാപാത്രങ്ങളുടെ വിശദാംശങ്ങൾ ഞാൻ പറയാറുണ്ട്. പക്ഷേ മോൺസ്റ്ററിൽ മാത്രം അതിലെ രഹസ്യം നിൽക്കട്ടെ. സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും നിങ്ങൾ കഥയെന്താണ് മറ്റുള്ളവരോട് ചോദിച്ചറിയാതെ ആ സിനിമ കാണാൻ പോയാൽ നിങ്ങൾക്ക് കുറച്ചുകൂടി എക്സൈറ്റ്മെന്റ് കിട്ടും. കാഴ്ചക്കാരന് നല്ല ആസ്വാദനം ലഭിക്കാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്. ഇതൊരു ത്രില്ലർ സിനിമയാണ്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ഒരു സിനിമയുമായും ബന്ധമില്ലാത്ത ഒരു പുതിയ എക്സ്പിരിമെന്റ് ആണ് മോൺസ്റ്റർ.

ഫുള്ളി പാക്ക്ഡ് എന്റർടൈനറാണ്. പക്ഷേ ഒരിക്കലും ഇതൊരു മാസ് സിനിമയല്ല. ഹീറോയിസം ഓറിയന്റഡ് സിനിമയുമല്ല. ഇന്റലിജന്റ് ആയ ഒരു തിരക്കഥയുടെയും ക്രാഫ്റ്റിന്റെയും മേക്കേഴ്സ് മൂവിയുടെയും പ്രത്യേകതയുള്ള സിനിമയാണ്. അത് സ്പോയിൽ ചെയ്യരുത്. എനിക്ക് ഇക്കാര്യത്തിൽ ഏറ്റവും നന്ദി പറയാനുള്ളത് ലാൽ സാറിനോടാണ്. അദ്ദേഹത്തെപ്പോലെ ഒരാൾ ഈ സിനിമയുടെ ഭാഗമാകാൻ കാണിച്ച മനസ്സ് വലുതാണ്. ഞങ്ങൾ പുലിമുരുകന് ശേഷം ഒരുമിച്ചൊരു സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് വേറെ ഒരുപാട് ഓപ്ഷൻസ് ചൂസ് ചെയ്യാമായിരുന്നു. ഇങ്ങനെ ഒരാഗ്രഹം ഞങ്ങൾ പറഞ്ഞപ്പോൾ, ഇത്തരമൊരു സിനിമ ചെയ്താലോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് കാണണമായിരുന്നു. ഇത് നമ്മൾ ചെയ്യുന്നു, എന്ന് പറഞ്ഞ ആ മനസ്സ് വളരെ വലുതാണ് “. സംവിധായകൻ വൈശാഖ് പറഞ്ഞു.