05 Jan, 2025
1 min read

മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്

ഈ നൂറ്റാണ്ടിൽ ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ഭ്രമയു​ഗം ടീം അതുൾപ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. രാഹുൽ സദാശിവൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കോടികൾ വാരി പ്രേക്ഷകമനസിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്. സിനിമ ഇറങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയാണ് വരുന്നത്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് ആരംഭിക്കുക. ‘Bramayugam March-ing into 3rd Week’, എന്നാണ് […]

1 min read

ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിലേക്ക് അടുത്ത് ‘പ്രേമലു ‘

സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിക്കുന്നു എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.നാലാമാഴ്‍ചയിലും കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാൻ പ്രേമലുവിന് കഴിയുന്നുണ്ട്. ഒടുവില്‍ മറ്റൊരു നേട്ടത്തിലും പ്രേമലു എത്തിയിരിക്കകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ നസ്‍ലെന്റെ പ്രേമലു […]

1 min read

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും […]

1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

മലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന […]

1 min read

50 കോടിക്ക് ഇനി ഏതാനും സംഖ്യകൾ മാത്രം; കൊടുമൺ പോറ്റി ഇതുവരെ നേടിയത്….

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയു​ഗം സിനിമ തരം​ഗമാവുകയാണ്. പ്രേക്ഷകരുടെ ഇടയിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് മാത്രം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം കൊയ്യുമെന്നുറപ്പായി. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആ​ഗോളതലത്തിലുള്ള ഭ്രമയു​ഗം കളക്ഷനാണിത്. അടുത്ത രണ്ട് […]

1 min read

ഒറ്റദിനം ആറ് കോടിക്ക് മേൽ കളക്ഷൻ എടുത്ത് ‘മഞ്ഞുമ്മൽ ബോയ്സ്’

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. യുവതാരനിരയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൂപ്പര്‍താര സാന്നിധ്യമില്ലാതെയെത്തി ചിത്രം നേടിയ പ്രീ റിലീസ് ബുക്കിംഗ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം എണ്ണം പറഞ്ഞ ചിത്രമെന്ന് അഭിപ്രായം വന്നതോടെ ആദ്യദിനം തന്നെ നിരവധി മിഡ്‍നൈറ്റ് സ്പെഷല്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ […]

1 min read

ഭ്രമയു​ഗത്തെ കടത്തി വെട്ടി മഞ്ഞുമ്മൽ ബോയ്സ്: ഓപ്പണിങ്ങ് ദിനത്തിൽ ​ഗംഭീര കളക്ഷൻ

ബോക്സ് ഓഫിസുകളിൽ ഞെട്ടിക്കുന്ന നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി റിലീസുകളിൽ ഓപ്പണിങ്ങ് ഡേ തന്നെ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് ഈ ചിത്രം. ചിത്രത്തിന് ഗംഭീര ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ചിത്രം തിയേറ്ററുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 5.5 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്‌സ് ആദ്യ ദിനം തിയേറ്ററിൽ നിന്നും നേടിയത്. ഇത് വമ്പിച്ച വിജയമായി വേണം കണക്കാക്കാൻ. ഇതോടെ സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ മലയാള […]

1 min read

പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രം തിയേറ്ററിൽ കുതിച്ച് മുന്നേറുകയാണ്. ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമിത ബൈജുവും നസ്ലെലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ഈ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്. ഈ വർഷത്തെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. രാഹുൽ സദാശിവൻ […]

1 min read

എങ്ങും ഹൗസ്‍ഫുൾ ഷോകള്‍! അതിശയമായി ഈ സൂപ്പർ ഹിറ്റ് സിനിമാ ത്രയം; തിയേറ്ററുകളിലേക്ക് ജനപ്രവാഹം

എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍. തിയേറ്റുകളിൽ നിറയെ തിരക്ക്. ആളും ആരവവുമായി ഉത്സവ സമാന അന്തരീക്ഷം. സാധാരണ ഫെസ്റ്റിവൽ സമയങ്ങളിൽ കാണാറുള്ള വൻ ജനപ്രവാഹമാണ് ഇപ്പോൾ തിയേറ്ററുകളിൽ. ക്രിസ്മസ് കഴിഞ്ഞാൽ പിന്നെ മാ‍‍ർച്ചിലും ഏപ്രിലിലുമൊക്കെയായി വിഷുവിനും ഈസ്റ്റിനും റംസാനുമൊക്കെയാണ് സിനിമകളുടെ നല്ലകാലം തുടങ്ങാറുള്ളത്. എന്നാൽ ഇപ്പോഴിതാ പതിവിന് വിപരീതമായി ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും പ്രേമലു, ഭ്രമയുഗം എന്നീ സിനിമാത്രയം. ഫെബ്രുവരി 9നും 15നും തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകളാണ് വിജയത്തേരിലേറി മുന്നേറുന്നത്. ഒരാഴ്ചയുടെ […]

1 min read

ബോക്സ് ഓഫീസിൽ കത്തികയറി മമ്മൂട്ടിയുടെ ”ഭ്രമയുഗം” ; കളക്ഷൻ റിപ്പോർട്ട്

സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും […]