25 Jan, 2025
1 min read

‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു

മലൈക്കോട്ടൈ വാലിബൻ എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള […]

1 min read

വാലിബന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?

മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടെയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. പ്രതീക്ഷിച്ച പോലെത്തന്നെ ഈ ബി​ഗ് ബജറ്റ് ചിത്രം ആദ്യ ദിനങ്ങളിലെ ഡീ​ഗ്രേഡിങ്ങിനെ അതിജീവിച്ചു. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്ന ഈ ഹൈപ്പിന് കാരണം. വമ്പൻ റിലീസ് ആണ് ആഗോള തലത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാൽ റിലീസ് ദിനത്തിൽ നെഗറ്റീവും സമ്മിശ്രവുമായ […]

1 min read

മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..

മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ​ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയു​ഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റി​ഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]

1 min read

”തമ്പുരാൻ സിനിമകളെടുത്ത് മോഹൻലാലിനെ മാക്സിമം ബൂസ്റ്റ് ചെയ്തു, ഐഡിയോളജിയോ ഫാസിസ്റ്റ് ചിന്താ​ഗതിയോ ഒന്നും നോക്കിയില്ല”; കമൽ

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് കമൽ. ​ഗൃഹാതുരത്വം തുളുമ്പുന്നതും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിയുന്നതുമായ ഒരുപാട് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രമാണ് കമൽ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. മികച്ച തിരക്കഥാകൃത്തുകൂടിയാണ് ഇദ്ദേഹം. കമലിന് രണ്ടു തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ളത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത […]

1 min read

”പ്രതീക്ഷയ്ക്കനുസരിച്ച് വന്നില്ലായെന്ന് പറയാം, ഇത് പക്ഷേ മോശം പടമാണെന്ന് പറഞ്ഞ് നടക്കുന്നു”; ഷിബു ബേബി ജോൺ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് നാല് ദിവസം ചെയ്തത് നാല് ദിവസം മുൻപാണ്. സിനിമ ഇറങ്ങിയ ഉടൻ തന്നെ കടുത്ത ഡീ​ഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. തിയേറ്ററിൽ പോകുന്നതിന് മുൻപ് തന്നെ പലരും മോശം അഭിപ്രായ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മൗത്ത് പബ്ലിസിറ്റി കൊണ്ടും മറ്റും സിനിമയെക്കുറിച്ച് യഥാർത്ഥ അഭിപ്രായങ്ങൾ പുറത്ത് വരികയും മികച്ച കളക്ഷൻ ലഭിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ ഹേറ്റ് കാംപയ്നെതിരെ […]

1 min read

”ക്രിഞ്ച്, ടോക്സിസിറ്റി, ഡിപ്രസ്സിവ്..! ആനിമൽ മൂവിക്കെതിരെ വിമർശനങ്ങൾ കടുക്കുന്നു”; ഒടിടിയിൽ നിന്ന് നീക്കണമെന്ന് ആവശ്യം

സന്ദീപ് റെഡ്ഡിയുടെ ആനിമൽ എന്ന ചിത്രത്തിനെതിരെ വിമർശനം കടുക്കുന്നു. തന്റെ ആദ്യ ചിത്രം ‘അർജുൻ റെഡ്ഡി’ യുടെ പതിൻമടങ്ങ് സ്ത്രീവിരുദ്ധതയും ടോക്സിസിറ്റിയുമാണ് സന്ദീപ് ആനിമലിൽ കൊണ്ട വന്നിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ കൂടുതലും വിമർശനങ്ങളായിരുന്നു. എന്നാൽ ഇതിനിടയിലും സിനിമ ടെക്നിക്കലി പെർഫക്റ്റ് ആണെന്നും മറ്റും പുകഴ്ത്തുന്നവരുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് അക്കൂട്ടത്തിൽ ഒരാളായിരുന്നു. അനിമൽ ഞാൻ രണ്ട് തവണ കണ്ടു, ദീർഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ​ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ […]

1 min read

”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്

ഇന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെ​ഗാ ഹിറ്റ് എന്നൊക്കെയുള്ള ടാ​ഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി […]

1 min read

ഒരു മാജിക്കൽ മോഹൻലാൽ മൂവി; ദിവസങ്ങൾ കഴിയും തോറും പ്രേക്ഷകമനസിൽ കോട്ടകൾ തീർക്കുന്നു എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് എന്ന ബാനറല്ലാതെ മറ്റൊരു പരസ്യവും വേണ്ടാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപിച്ചത് മുതൽ മലയാളം കണ്ടതിൽ വെച്ച് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ഈ ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. അക്ഷരാർത്ഥത്തിൽ മാജിക് തന്നെയായിരുന്നു കൺമുന്നിൽ. മാസ്സ് ഇല്ല, എന്നാൽ ക്ലാസുമാണ്.., പതിഞ്ഞ താളത്തിൽ ആവേശം ഒട്ടും ചോരാതെ കഥപറഞ്ഞ് പോകുന്ന രീതിയാണ് ലിജോ പിന്തുടർന്നിരിക്കുന്നത്. മാസിനൊപ്പം ഇടയ്ക്ക് ഇന്റലക്ച്വൽ ഹാസ്യവും കൂട്ടിച്ചേർത്ത് എൽജെപി തന്റെ കഥാപാത്രങ്ങളോരോരുത്തരെയും ​ഗോദയിലേക്ക് വലിച്ചിറക്കി. […]

1 min read

”നന്ദി, സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയിൽ അവസരം നൽകിയതിന്”: വാലിബനിലെ രാജകുമാരിയെക്കുറിച്ച് ഹൈക്കോടതി വക്കീലിന്റെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മനോഹരകാവ്യമാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങൾ നേടിക്കൊണ്ട് ഈ ചിത്രം തിയേറ്ററിൽ മികച്ച കളക്ഷൻ നേടിക്കൊണ്ട് മുന്നേറുകയാണ്. അമർച്ചിത്ര കഥകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കഥപറച്ചിൽ. മരുഭൂമികളിൽ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകന്റെ കണ്ണിനും മനസിനും ​ഗംഭീര വിഷ്വൽ ട്രീറ്റാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ മറ്റൊരു ഘടകമാണ് ചിത്രത്തിലെ നായികമാർ. വാലിബനിൽ പ്രധാനമായും മൂന്ന് നായികമാരാണുള്ളത്. ഇതിൽ സിനിമയുടെ തുടക്കത്തിൽ തന്നെ വാലിബനൊപ്പം കാണുന്ന […]

1 min read

‘നിങ്ങളുടെ ഈ അന്വേഷണത്തോട് സഹകരിക്കരുതെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം’; ചോദ്യങ്ങളുയർത്തി ടൊവിനോ നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ട്രെയിലർ

പോലീസിനെതിരെ ജനങ്ങൾ തിരിഞ്ഞാൽ എന്ത് സംഭവിക്കും? ആരുടെ ഭാഗത്താണ് തെറ്റും ശരിയും? ശരിതെറ്റുകൾ തീരുമാനിക്കുന്നത് ആരാണ്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുയർത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ആകാംക്ഷയുണർത്തുന്ന ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പുതുമയുള്ളൊരു കുറ്റാന്വേഷണ കഥയുമായി എത്തുന്ന ചിത്രത്തിൽ നാളുകൾക്ക് മുമ്പ് കേരളത്തിൽ ഏറെ വിവാദമായൊരു കൊലപാതകവും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു […]