”പ്രതീക്ഷയ്ക്കനുസരിച്ച് വന്നില്ലായെന്ന് പറയാം, ഇത് പക്ഷേ മോശം പടമാണെന്ന് പറഞ്ഞ് നടക്കുന്നു”; ഷിബു ബേബി ജോൺ
1 min read

”പ്രതീക്ഷയ്ക്കനുസരിച്ച് വന്നില്ലായെന്ന് പറയാം, ഇത് പക്ഷേ മോശം പടമാണെന്ന് പറഞ്ഞ് നടക്കുന്നു”; ഷിബു ബേബി ജോൺ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് നാല് ദിവസം ചെയ്തത് നാല് ദിവസം മുൻപാണ്. സിനിമ ഇറങ്ങിയ ഉടൻ തന്നെ കടുത്ത ഡീ​ഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. തിയേറ്ററിൽ പോകുന്നതിന് മുൻപ് തന്നെ പലരും മോശം അഭിപ്രായ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ടായിരുന്നു.

പക്ഷേ ഇപ്പോൾ മൗത്ത് പബ്ലിസിറ്റി കൊണ്ടും മറ്റും സിനിമയെക്കുറിച്ച് യഥാർത്ഥ അഭിപ്രായങ്ങൾ പുറത്ത് വരികയും മികച്ച കളക്ഷൻ ലഭിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ ഹേറ്റ് കാംപയ്നെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ഷിബു ബേബി ജോൺ. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നില്ലായെന്ന് പറയാം പക്ഷെ ഇത് മോശം പടമാണെന്ന് ബോധപൂർവം ചിലർ പറഞ്ഞുവെന്നും നിർമ്മാതാവ് വ്യക്തമാക്കി.

”നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ വാലിബനെ കുറിച്ച് നല്ലത് പറഞ്ഞു. ഇന്നലെ അനുരാ​ഗ് കശ്യപ് സംസാരിച്ചു. സിനിമാ പ്രേക്ഷകർ എന്നുള്ള നല്ലൊരു വിഭാ​ഗം ഭയങ്കരമായി പ്രശംസിച്ച ഒരു സിനിമയെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രയോ​ഗം വന്നത്. പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നില്ലായെന്ന് പറയാം. പക്ഷെ അത് മോശം പടമാണെന്ന് ചിലർ ബോധപൂർവം പറഞ്ഞു.

ആദ്യത്തെ ദിവസത്തിന്റെ സെക്കന്റ് ഷോ മുതൽ അഭിപ്രായങ്ങൾ മാറി. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടും. ഇഷ്ടമാവുന്നു എന്നതിൽ സന്തോഷവുമുണ്ട്”- ഷിബു ബേബി ജോൺ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.