21 Jan, 2025
1 min read

“നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജം” ; വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത […]

1 min read

വിനീത് ശ്രീനിവാസന്റെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും  എത്ര cringe elements ചേർത്താലും ആസ്വദിക്കും “

ഒരു നടനെന്ന രീതിയിലും സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവുകള്‍ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. സൗഹൃദ സിനിമകള്‍ പറയുന്നതില്‍ എക്കലവും വിജയിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യത്തെ ചിത്രം മുതല്‍ വിനീത് സൗഹൃദവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഇതേ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ വിനീതിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   വർഷങ്ങൾക്ക് ശേഷം ആണല്ലോ ഇപ്പോ ചർച്ച […]

1 min read

”അനുഭവങ്ങളെല്ലാം കഴിയുമ്പോഴുണ്ടാകുന്ന ​ആ ഒരു ഫിലോസഫിക്കൽ സ്മൈൽ”; വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് റിവ്യൂ എഴുതി മോഹൻലാൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇരുവരും സിനിമ കാണുന്നതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും […]

1 min read

‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി ” ; മോഹൻലാൽ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും […]

1 min read

‘വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി’; ‘നിതിന്‍ മോളി’യെ സ്വീകരിച്ച പ്രേക്ഷകരോട് നിവിന്‍ പോളി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിഷു റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവരേക്കാള്‍ കൈയടി നേടിയത് നിവിന്‍ പോളി ആണ്. […]

1 min read

“ഇത് ലാലേട്ടന്‍ തന്നെ…”, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; ‘വർഷങ്ങൾക്കു ശേഷം’ ആദ്യഗാനം

2022ൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ വലിയ തരംഗമായി മാറിയ സിനിമയാണ് ഹൃദയം. ഈ ചിത്രത്തിന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം വളരെ വലുതായിരുന്നു. ഒടുവിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ‘വർഷങ്ങൾക്കു ശേഷം’ ഒരുങ്ങി. ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി […]

1 min read

ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന […]

1 min read

‘അമ്മയുടെ വള പണയം വെച്ച് ആദ്യ അഭിനയം, അന്ന് പറ്റിക്കപ്പെട്ടു; എങ്കിലും സിനിമാമോഹം കൈവിട്ടില്ല’: ദീപക് പറമ്പോൾ

13 വർഷങ്ങള്‍ക്ക് മുമ്പ് ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നടനാണ് ദീപക് പറമ്പോള്‍. ശേഷം ഇതിനകം ചെറുതും വലുതുമായ നാൽപതോളം സിനിമകളുടെ ഭാഗമായി ദീപക്. അടുത്തിടെ റിലീസായ കണ്ണൂർ സ്ക്വാഡ്, ചാവേർ, ഇമ്പം തുടങ്ങിയ സിനിമകളിൽ ഏറെ പ്രാധാന്യമുള്ള വേഷങ്ങളിലായിരുന്നു ദീപക് എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് എത്തിച്ചേരാൻ താൻ പിന്നിട്ട വഴികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദീപക് പറമ്പോള്‍. അഭിനയ മോഹം മൂലം ജീവിതത്തിൽ ഉണ്ടായ മറക്കാനാകാത്ത ഒരു സംഭവത്തെ കുറിച്ച് ദീപക് […]

1 min read

”ഇക്കാര്യത്തി‌ൽ എനിക്ക് കമ്പനിയുണ്ട്, ആരോ നിർബന്ധിച്ച് കൊണ്ടിരുത്തിയ പോലെയാണ് ഞാനും അപ്പുവും”: ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചെത്തിയത്. ഈ സിനിമയിൽ വിനീതിന്റെ സഹോദരനായ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ ഒറ്റ വാക്കിൽ പറഞ്ഞത്. ”എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന […]

1 min read

അവൻ എന്തും തുറന്നു പറയുവാനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു; ഞാൻ ധ്യാൻ ആയാൽ: വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഗായകൻ, രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിന് പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമ തിരക്കഥാ രചന, സംവിധാനം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാർത്താൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനാണ് വിനീത് ശ്രീനിവാസൻ. 2003ല്‍ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത കസവിന്റെ തട്ടമിട്ട് എന്ന […]