”ഇക്കാര്യത്തി‌ൽ എനിക്ക് കമ്പനിയുണ്ട്, ആരോ നിർബന്ധിച്ച് കൊണ്ടിരുത്തിയ പോലെയാണ് ഞാനും അപ്പുവും”: ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചെത്തിയത്. ഈ സിനിമയിൽ വിനീതിന്റെ സഹോദരനായ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ ഒറ്റ വാക്കിൽ പറഞ്ഞത്. ”എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും”- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ വിനീത് ശ്രീനിവാസൻ വളരെ ഇമോഷണലായാണ് സിനിമയെ സമീപിക്കുന്നത് എന്നാണ് ധ്യാൻ പറയുന്നത്. ”ഏട്ടന്‍ ഭയങ്കര ഇമോഷനല്‍ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്‍റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ ഞങ്ങള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്സനല്‍ ആണ്. ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങൾ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണുനിറയും” – താരം കൂട്ടിച്ചേർത്തു.

Related Posts