21 Jan, 2025
1 min read

കടൽ പോലെ ആഴമുള്ള കഥ ; ഷൈനിന്റെും സണ്ണിയുടെയും ‘അടിത്തട്ട്’ ഒടിടിയിൽ

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററുകളിലെത്തി, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം നിലവില്‍ കാണാനാവും. മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് സിംപ്ലി […]

1 min read

”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ

പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്ര​ഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് […]

1 min read

‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ നാളെ ഇറങ്ങും

നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച റാഫിയുടെ തിരക്കഥയിൽ ഹിറ്റ്‌ ചിത്രങ്ങൾ മാത്രം തന്നിട്ടുള്ള നാദിർഷയുടെ പടമെത്തുന്നു. മുബിൻ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രെയ്ലർ നാളെ റിലീസ് ചെയ്യുകയാണ്. മേയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ […]

1 min read

”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ

നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി. ”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ […]

1 min read

2024ൽ പുതിയ തുടക്കവുമായി ഷൈൻ ടോം ചാക്കോ; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതുവർഷത്തിൽ ഷൈൻ തന്നെയാണ് പ്രണയിനി തനൂജയ്‌ക്കൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. […]

1 min read

” കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് “; അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ

സോഷ്യല്‍ മീഡിയ ഭരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളുമാണ് ഏറെ ചര്‍ച്ചയാവാറുള്ളത്. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. സിനിമ മാത്രമാണ് ഷൈനിന്റെ ലോകം. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ മുഖം കാണിക്കാനുള്ള ഒരു ചാൻസ് ഷൈനിന് ലഭിച്ചത്. ഇന്ന് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ […]

1 min read

”ഉയർന്ന പ്രതിഫലം കിട്ടുന്നത് നടൻ നല്ലതായിട്ടല്ല, മദ്യമല്ലേ കൂടുതൽ വിറ്റ് പോകുന്നത്, ബൈബിൾ അല്ലല്ലോ?”; ഷൈൻ ടോം ചാക്കോ

അഭിനയമികവ് കൊണ്ട് മാത്രമല്ല, അഭിമുഖത്തിലെ വ്യത്യസ്തമായ പെരുമാറ്റവും കൗണ്ടർ മറുപടികളും കൊണ്ടുമെല്ലാം പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടർ ആയി തന്റെ കരിയർ തുടങ്ങിയ ഷൈൻ ഇപ്പോൾ മലയാളത്തിലെ എണ്ണം പറഞ്ഞ നടൻമാരിലൊരാളാണ്. കമ്മട്ടിപ്പാടത്തിലെ അബ്‌കാരി ജോണിയും അന്നയും റസൂലും എന്ന ചിത്രത്തിലെ അബുവും എല്ലാം ഷൈനിന്റെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ഒരേ സമയം അഭിനയ സാധ്യതയും വെല്ലുവിളിയും നിറഞ്ഞ കഥാപാത്രങ്ങൾ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ് ഷൈനിനുണ്ടെന്നത് സംശയമില്ലാത്ത […]

1 min read

ഡിനോ ഡെന്നീസ് ചിത്രത്തില്‍ മമ്മൂട്ടിയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; വരുന്നത് വന്‍ ചിത്രം

നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ ക്രിസ്റ്റഫര്‍ […]

1 min read

നിറഞ്ഞ സദസ്സില്‍ ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല ; നിലത്തിരുന്ന് ക്രിസ്റ്റഫര്‍ സിനിമ കണ്ട് ഷൈന്‍ ടോം ചാക്കോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിന് […]

1 min read

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ; ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് നടന്‍ ആസിഫ് അലി പുറത്തിറക്കും. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചിത്രം ഫെബ്രുവരി 3 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് […]