2024ൽ പുതിയ തുടക്കവുമായി ഷൈൻ ടോം ചാക്കോ; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം
1 min read

2024ൽ പുതിയ തുടക്കവുമായി ഷൈൻ ടോം ചാക്കോ; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം

ടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതുവർഷത്തിൽ ഷൈൻ തന്നെയാണ് പ്രണയിനി തനൂജയ്‌ക്കൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്.

ഈ വർഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

അതേസമയം, മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ആയിരുന്നു ഷൈനിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ‘മലയാളി ഫ്രം ഇന്ത്യ’, ‘അയ്യർ കണ്ട ദുബായ്’ എന്നിവയാണ് പുതിയ പ്രോജക്ടുകൾ. ജൂനിയർ എൻടിആർ നായകനാകുന്ന ദേവര എന്ന ചിത്രത്തിലും ഷൈൻ ടോം പ്രധാന വേഷത്തിലെത്തുന്നുണ്ട്.