പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ; ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും
1 min read

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ; ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് നടന്‍ ആസിഫ് അലി പുറത്തിറക്കും. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചിത്രം ഫെബ്രുവരി 3 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ബൂമറാംഗ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ കൈയില്‍ ഓസ്‌കര്‍ അവാര്‍ഡും ഷൈന്‍ ടോം ചാക്കോയുടെ കൈയില്‍ പൂച്ചെണ്ടുമാണ് പോസ്റ്ററില്‍ കാണാന്‍ സ്ധിച്ചത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്സായി പോപ്കോണും കഴിച്ച് ഡെയിന്‍ ഡേവിസും പോസ്റ്ററിലുണ്ട്.

Boomerang | ബൂമറാംഗ്: Adicha Thirichadikyum - Mallu Release | Watch Malayalam Full Movies

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് അഖില്‍ എ ആര്‍, ഗാനരചന അജിത് പെരുമ്പാവൂര്‍, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന്‍ കിഷോര്‍.

Boomerang | ബൂമറാംഗ്: Adicha Thirichadikyum - Mallu Release | Watch Malayalam Full Movies

മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്. അതേസമയം, ചിത്രത്തില്‍ അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

Boomerang | Malayalam Movie | Movie Reviews, Showtimes | nowrunning